‘ബാറ്റ്‌സ്മാന്‍’പുറത്തായി ഇനിമുതല്‍ ‘ബാറ്റര്‍’ തീരുമാനവുമായി എം.സി.സി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ‘ബാറ്റ്‌സ്മാന്‍ ‘ പുറത്തായി ഇനിമുതല്‍ ‘ബാറ്റര്‍ ‘ തീരുമാനവുമായി. എം.സി.സി ഇനി മുതല്‍ ക്രിക്കറ്റില്‍ ബാറ്റ്സ്മാന്‍ എന്ന പ്രയോഗമില്ല. പകരം ബാറ്റര്‍ എന്ന പൊതുപദമാണ് ഉപയോഗിക്കുക. ക്രിക്കറ്റില്‍ ലിംഗസമത്വം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ മാറ്റം. ക്രിക്കറ്റ് നിയമങ്ങളുടെ അന്തിമ വാക്കായ മാര്‍ലിബണ്‍ ക്രിക്കറ്റ് ക്ലബ്ബ് ആണ് ഈ ചരിത്ര പരമായ തീരുമാനമെടുത്തത്. രാജ്യാന്തര തലത്തില്‍ വനിതാ ക്രിക്കറ്റിന് വര്‍ധിച്ചുവരുന്ന ജനപ്രീതി കൂടി കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എം.സി.സി എത്തിയത്.

പുരുഷന്മാര്‍ മാത്രം ക്രിക്കറ്റ് കളിച്ചിരുന്ന കാലത്താണ് ബാറ്റ്സ്മാന്‍ എന്ന പദം ഉപയോഗിച്ചുകൊണ്ടിരുന്നത്, എന്നാല്‍ ഇന്ന് അങ്ങനെയല്ല. അതുകൊണ്ടു തന്നെ ലിംഗഭേദമില്ലാത്ത പദം തന്നെ ഉപയോഗിക്കണമെന്ന തീരുമാനത്തില്‍ എം.സി.സി എത്തുകയായിരുന്നു. ബാറ്റ്സ്മാന്‍, ബാറ്റ്സ്മെന്‍ എന്നീ വാക്കുകള്‍ക്ക് പകരം ബാറ്റര്‍, ബാറ്റേഴ്സ് എന്നീ വാക്കുകള്‍ ഉപയോഗിക്കുന്നതിലൂടെ ക്രിക്കറ്റ് പുരുഷന്‍മാരുടെ മാത്രം കളിയല്ലെന്ന സന്ദേശം നല്‍കാനാവുമെന്നാണ് എം.സി.സിയുടെ വിലയിരുത്തല്‍. പൊതുവായി ഉപയോഗിക്കുന്ന ഫീല്‍ഡര്‍, ബൗളര്‍ എന്നീ വാക്കുകള്‍ പോലെ ബാറ്റര്‍, ബാറ്റേഴ്സ് എന്നിവ ഉപയോഗിക്കാമെന്നാണ് എം.സി.സിയുടെ വിലയിരുത്തല്‍.

തങ്ങള്‍ പുതിയ തീരുമാനത്തിലൂടെ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുകയും കൂടിയാണെന്ന് പ്രസ്താവനയില്‍ പറയുന്നു. ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് സമീപ ദിവസങ്ങളില്‍ സംഘടിപ്പിച്ച ‘ദ ഹണ്ട്രഡ് ‘ ടൂര്‍ണമെന്റില്‍ പരീക്ഷിച്ച്‌ വിജയിച്ച ആശയമാണ് എം.സി.സി നടപ്പിലാക്കുന്നത്. ലിംഗസൂചനകള്‍ നല്‍കാത്ത വാക്കുകളുടെ ഉപയോഗം ക്രിക്കറ്റിനെ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഗെയിം എന്ന നിലയില്‍ ശക്തിപ്പെടുത്താന്‍ സഹായിക്കുമെന്ന് വിശ്വസിക്കുന്നതായി എം.സി.സി പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുമായി പോയ റോ റോ ബോട്ട് എഞ്ചിൻ തകരാറിനെ തുടർന്ന് കടലിലേക്ക് ഒഴുകി ;...

0
കൊച്ചി: കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം...

ആർ. സുഗതൻ വിവാദം; അനുകൂലമായി ഇറക്കിയ ഉത്തരവ് റദ്ദാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്

0
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍...

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...