കോന്നി : പ്രമാടത്ത് മിനി എംസിഎഫ് സാമൂഹിക വിരുദ്ധൻമാർ കത്തിച്ചതിൽ പ്രതിഷേധിച്ച് പ്രമാടം ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രതിഷേധ യോഗം ചേർന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എൻ നവനിത്ത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ രാജി സി ബാബു അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻ കെ എം മോഹനൻ, പഞ്ചായത്തംഗങ്ങളായ വാഴവിള അച്ചുതൻ നായർ ,സി കെ തങ്കമണി, ജയകൃഷ്ണൻ, സി ഡി എസ് ചെയർപേഴ്സൻ ബിന്ദു അനിൽ ,ഹരിത കർമ്മ സേന പ്രസിഡൻ്റ് അമ്പിളി, ഷെബി, ലതി എന്നിവർ സംസാരിച്ചു.
എംസിഎഫ് സാമൂഹിക വിരുദ്ധൻമാർ കത്തിച്ചതിൽ പ്രതിഷേധ യോഗം ചേർന്നു
RECENT NEWS
Advertisment