കൊയിലാണ്ടിയിൽ കാറിൽനിന്നും എം ഡി എം എ യും കഞ്ചാവും പിടികൂടി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കൊയിലാണ്ടിയിൽ കാറിൽനിന്നും എം ഡി എം എ യും കഞ്ചാവും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കീഴരിയൂർ പട്ടാം പുറത്ത് മീത്തൽ സനൽ (27) നടുവത്തൂർ മീത്തൽ മാലാടി അഫ്സൽ എന്നിവരിൽ നിന്നാണ് 0.83 ഗ്രാം എം ഡി എം എ യും 3.4 ഗ്രാം കഞ്ചാവും പിടിച്ചെടുത്തത്. കൊയിലാണ്ടി പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് സനലിന്റെ വീടിന് സമീപം നിർത്തിയിട്ട കാറിൽ പോലീസ് സംഘം പരിശോധന നടത്തിയത്. റെയ്ഡിൽ കാറിൽനിന്ന് ലഹരിമരുന്ന് കണ്ടെടുക്കുകയായിരുന്നു. സനലിന്റെ കാറും പോലീസ് കസ്റ്റഡിയിലെടുത്തു.

കൊയിലാണ്ടി പോലീസ് ഇൻസ്പെക്ടർ എം വി. ബിജു എസ് ഐ മാരായ അനീഷ് വടക്കയിൽ, എംപി ശൈലഷ്, എസ് സി പി ഒ മാരായ ജലീഷ്കുമാർ, രഞ്ജിത് ലാൽ, അജയ് രാജ്, മനോജ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് റെയ്ഡ് നടത്തി പിടികൂടിയത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ആശങ്കയുണ്ടാക്കുന്ന തരത്തിലാണ് മയക്കുമരുന്നുകൾ ദിവസേന പിടികൂടുന്നത്. മയക്കുമരുന്ന് അധിഷ്ഠിതമായ ക്രൈമുകളും വർദ്ധിക്കുകുകയാണ്. കഴിഞ്ഞ ദിവസമാണ് മയക്കുമരുന്ന് നൽകി ബിരുദ വിദ്യാർത്ഥിയെ പീഡിപ്പിച്ച ക്രിമിനലിനെ താമരശ്ശേരി പോലീസ് പിടികൂടിയത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗർഭഛിദ്രത്തിനുള്ള മരുന്ന് കഴിച്ച് ആശുപത്രിയിലെത്തി പ്രസവം; കുഞ്ഞിനെ ക്ലോസറ്റിൽ ഉപേക്ഷിച്ച് യുവതി

0
തിരുവനന്തപുരം: നവജാത ശിശുവിനെ ക്ലോസറ്റിലിട്ട് യുവതി. തിരുവനന്തപുരം എസ്എടി ആശുപത്രിയിലാണ് സംഭവം....

കാവേരി തർക്കം: അഭ്യർത്ഥന മാനിച്ച് സന്ദർശനം മാറ്റിവെച്ച വിജയ്‌ക്ക് പ്രശംസയുമായി ഡി.കെ. ശിവകുമാർ

0
ബെംഗളൂരു: ബെംഗളൂരു സന്ദർശനം മാറ്റിവയ്ക്കാൻ തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്...

മിന്നൽപ്രളയ മുന്നറിയിപ്പ് : പത്തനംതിട്ടയിൽ ജാഗ്രത അനൗൺസ്മെന്റ്

0
പത്തനംതിട്ട: ഇന്ന് രാത്രിയിലും ശക്തമായ മഴ പെയ്യുമെന്ന് മുന്നറിയിപ്പുള്ള പത്തനംതിട്ട ജില്ലയിൽ...

പാല്‍ച്ചുരം റോഡ് അടച്ചു ; കണ്ണൂരില്‍നിന്നു വയനാട്ടിലേക്ക് ബദല്‍ യാത്രാ ക്രമീകരണം

0
കണ്ണൂര്‍: കനത്ത മഴയെത്തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ കാരണം പാല്‍ച്ചുരം റോഡ് പൂര്‍ണ്ണമായും അടച്ചതിനാല്‍...