കൊച്ചി: എം.ഡി.എം.എയുമായി രണ്ടു യുവാക്കള്‍ പോലിസ് പിടിയില്‍. ആലുവ എടത്തലട്ടുകാട്ടില്‍ വീട്ടില്‍ മുഹമ്മദ് ഷഹദ് (22), ആലുവ മാറമ്പിള്ളി മൂത്തേടത്ത് വീട്ടില്‍ അഹമ്മദ് യാസിം (21) എന്നിവരെയാണ് ഇടപ്പള്ളി രണദിവെ റോഡിലുള്ള ഓയോയില്‍ നടത്തിയ പരിശോധനയില്‍ പിടികൂടിയത്.
ഇവരില്‍ നിന്നും മാരക ലഹരിമരുന്ന് 19 ഗ്രാം എംഡിഎംഎ കണ്ടെടുത്തതായി പോലിസ് പറഞ്ഞു. നാര്‍ക്കോര്‍ട്ടിക് അസി.കമ്മീഷണര്‍ ബിജി ജോര്‍ജ്, തൃക്കാക്കര അസി.കമ്മീഷണര്‍ കെ എം ജിജിമോന്‍ , സൗത്ത് സ്റ്റേഷന്‍ അഡീഷണല്‍ ചാര്‍ജ് ഇന്‍സ്‌പെക്ടര്‍ എ അനന്ത ലാല്‍ , കളമശ്ശേരി ഇന്‍സ്‌പെക്ടര്‍ എ പ്രസാദ് , ഡാന്‍സാഫ് എസ് ഐ ജോസഫ് സാജന്‍ , എസ് ഐ ജോമോന്‍ ജോസഫ് , എ എസ് ഐ എം എ ഫൈസല്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.