Sunday, June 16, 2024 8:36 pm

മാ​ര​ക ല​ഹ​രി​മ​രു​ന്നുമാ​യി ഇ​ട​പ്പള്ളിയില്‍​ ര​ണ്ടു​യു​വാ​ക്ക​ള്‍ പി​ടി​യി​ല്‍

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി: വി​ല്‍​പ്പന​ക്കാ​യി കൊ​ണ്ടു​വ​ന്ന മാ​ര​ക ല​ഹ​രി​മ​രു​ന്നുമാ​യി ഇ​ട​പ്പള്ളിയില്‍ ര​ണ്ടു​യു​വാ​ക്ക​ള്‍ പി​ടി​യി​ല്‍.  മല​പ്പു​റം പൊ​ന്നാ​നി വെ​ളി​യ​ങ്കോ​ട് പു​തു​വ​ള​പ്പി​ല്‍ വീ​ട്ടി​ല്‍ പി.​കെ. അ​ജ്മ​ല്‍ (21), പൊ​ന്നാ​നി ക​റു​ത്ത കുഞ്ഞാലി​ന്റെ വീ​ട്ടി​ല്‍ അ​ന​സ് (25) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​വ​രി​ല്‍​നി​ന്ന് 10 ഗ്രാം ​മെ​ത്ത​ലി​ന്‍ ഡയോ​ക്സി മെ​ത്താ​ഫി​റ്റ​മി​ന്‍ (എം.​ഡി.​എം.​എ) ക​ണ്ടെ​ടു​ത്തു.

പ്ര​തി​ക​ള്‍ മാ​സ​ങ്ങ​ളാ​യി ലോ​ഡ്ജു​ക​ളി​ല്‍ താ​മ​സി​ച്ച്‌ വി​ല്‍​പ്പ​ന ന​ട​ത്തു​ന്ന​താ​യി ക​മ്മീ​ഷ​ണ​ര്‍​ക്ക് ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ചി​രു​ന്നു. ബം​ഗ​ളൂ​രു, ഗോ​വ, കോ​യ​മ്പത്തൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്ന് ഇ​ട​നി​ല​ക്കാ​ര്‍ വ​ഴി വ​ട​ക്ക​ന്‍ ജില്ലകളില്‍ എ​ത്തി​ച്ച​തി​ന്​ ശേ​ഷ​മാ​ണ് കൊ​ച്ചി​യി​ല്‍ കൊ​ണ്ടു​വ​ന്ന് ചി​ല്ല​റ വി​ല്‍​പ്പ​ന​ ന​ട​ത്തു​ന്ന​ത്. ചാ​വ​ക്കാ​ടു​ള്ള മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ ത​ല​വ​നി​ല്‍​നി​ന്നാ​ണ്​ ഇ​വ​ര്‍​ക്ക് ല​ഹ​രി​മ​രു​ന്ന്​ ല​ഭി​ക്കു​ന്ന​ത്.

കൊ​ച്ചി​യി​ലെ ഷോ​പ്പു​ക​ളി​ലും മ​റ്റും ജോ​ലി​ക്കാ​രാ​യി​നി​ന്നാ​ണ് കൂ​ടു​ത​ല്‍ പേ​രും ക​ച്ച​വ​ടം ചെ​യ്യു​ന്ന​ത്. അ​സി. കമ്മീഷ​ണ്‍ കെ.​എ. അ​ബ്​​ദു​സ്സ​ലാം, പാ​ലാ​രി​വ​ട്ടം സി.​ഐ. അ​നീ​ഷ്, ഡാ​ന്‍​സാ​ഫ് എ​സ്.​ഐ ജോ​സ​ഫ് സാജന്‍, എ​ള​മ​ക്ക​ര എ​സ്.​ഐ സി.​കെ. രാ​ജു, എ.​എ​സ്.​ഐ ഫൈ​സ​ല്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് പ്ര​തി​ക​ളെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

10 കിലോ ഭാരമുള്ള മുഴ കാരണം നടക്കാന്‍ കഴിയാതെ വന്ന 61കാരിയ്ക്ക് ആശ്വാസമേകി തൃശൂര്‍...

0
തൃശൂർ: 10 കിലോ ഭാരമുള്ള മുഴ കാരണം നടക്കാന്‍ കഴിയാതെ വന്ന...

മോദി ശക്തനാണെന്ന് പറഞ്ഞത് ഏകാധിപതി എന്ന നിലയില്‍ ; ശോഭാ സുരേന്ദ്രന് മറുപടിയുമായി ജി...

0
കൊച്ചി : പ്രധാനമന്ത്രി നരേന്ദ്രമോദി ശക്തനാണെന്ന് പറഞ്ഞതില്‍ തന്നെ അഭിനന്ദിച്ച ശോഭാ...

വീണ്ടും സംഘർഷം ; മണിപ്പൂരിൽ നിർമാണ സാധനങ്ങളുമായി പോയ ലോറിക്ക് തീവെച്ചു

0
ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷം. ബിഷ്ണുപൂരിൽ നിർമാണ സാധനങ്ങളുമായി പോയ ലോറിക്ക്...

കെഎസ്ആര്‍ടിസി ബസില്‍ യുവാവ് അപമര്യാദയായി പെരുമാറി ; കൈകാര്യം ചെയ്ത് യുവതി

0
കോഴിക്കോട്: കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ച...