ഓലപ്പാമ്പ് കാണിച്ച്‌​ വിരട്ടാന്‍ നോക്കേണ്ട : സോളാര്‍ അന്വേഷണം സി.ബി.ഐക്ക്​ വിട്ടത്​ ബി.ജെ.പിയുമായുള്ള രഹസ്യധാരണ പ്രകാരം ; രമേശ്​ ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം:​ സോളാര്‍ കേസിന്റെ അന്വേഷണം സി.ബി.ഐക്ക്​ വിട്ടത്​ ബി.ജെ.പിയുമായുള്ള രഹസ്യധാരണ പ്രകാരമാണെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. ഓലപ്പാമ്പ് ​ കാണിച്ച്‌​ യു.ഡി.എഫിനെ വിരട്ടാന്‍ നോക്കേണ്ടെന്നും സര്‍ക്കാര്‍ നടപടിയെ രാഷ്​ട്രീയമായി നേരിടുമെന്നും ചെന്നിത്തല പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാവുമെന്ന്  ഉറപ്പായപ്പോഴാണ്​ വീണ്ടും സോളാര്‍ കേസ്​ കുത്തിപ്പൊക്കിയത്​. വാളയാര്‍ പീഡനക്കേസിലും പെരിയ ഇരട്ടക്കൊലയിലും സി.ബി.ഐയെ എതിര്‍ത്ത സര്‍ക്കാരാണ്​ സോളാര്‍ സി.ബി.ഐയെ ഏല്‍പ്പിക്കുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

സോളാര്‍ കേസ്​ സി.ബി.ഐക്ക്​ വിടാന്‍ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. സോളാര്‍ സംബന്ധിച്ച ആറ്​ പീഡന കേസുകളാണ്​ സി.ബി.ഐക്ക്​ വിടാന്‍ സര്‍ക്കാര്‍ തീരുമാനം എടുത്തത്​. കേസ്​ സംബന്ധിച്ച്‌​ ഇര മുഖ്യമന്ത്രി പിണറായി വിജയന്​ പരാതി നല്‍കിയിരുന്നു. ഇത് പരിഗണിച്ചാണ്​ നടപടി.​ ഉമ്മന്‍​ ചാണ്ടി, കെ.സി.വേണുഗോപാല്‍, എ.പി. അനില്‍കുമാര്‍, അടൂര്‍ പ്രകാശ്​, അബ്​ദുല്ലക്കുട്ടി, ഹൈബി ഈഡന്‍ തുടങ്ങിവര്‍ക്കെതിരായ ആറ്​ കേസുകളാണ്​ സി.ബി.​ഐക്ക് വിടുന്നത്​.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് എം വിജിൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ...

മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ്

0
തിരുവനന്തപുരം: കേരളത്തില്‍ മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ് ഉണ്ടായതായി...

കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത് പി ആർ പ്രവർത്തനങ്ങളിൽ...

0
തിരുവനന്തപുരം: കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത്...