കണ്ണൂർ: താണയിൽ വാടക ക്വാർട്ടേഴ്സ് കേന്ദ്രീകരിച്ച് എം.ഡി.എം.എ വിൽപന നടത്തുന്ന സംഘത്തിലെ രണ്ടുപേർ എക്സൈസ് പിടിയിൽ. മാങ്ങാട് സ്വദേശി എം. രജീഷ്, ക്വാർട്ടേഴ്സ് വാടകക്കെടുത്ത ഇരിക്കൂർ സ്വദേശി വി.വി. ഇസ്മായിൽ എന്നിവരെയാണ് പിടികൂടിയത്. എക്സൈസ് ഇൻസ്പെക്ടർ സീനു കൊയിലത്ത് ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്. സംഘത്തിലുണ്ടായിരുന്ന കീച്ചേരി സ്വദേശി ഷാനിഫ് ഓടി രക്ഷപ്പെട്ടതായി എക്സൈസ് പറഞ്ഞു. ഇയാളുടെ ഫോൺ ക്വാർട്ടേഴ്സിൽ നിന്നും എക്സൈസിന് ലഭിച്ചു. ഫോണിന്റെ കവറിൽ നിന്നും എം.ഡി.എം.എ കണ്ടെത്തി. കൂടാതെ, പ്രതികളിൽ നിന്നും രണ്ടര ഗ്രാം എം.ഡി.എം.എയും കണ്ടെടുത്തിട്ടുണ്ട്. ക്വാർട്ടേഴ്സ് കേന്ദ്രീകരിച്ച് ലഹരി വിൽപന നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന്, തിങ്കളാഴ്ച വൈകീട്ടാണ് എക്സൈസ് പരിശോധന നടത്തിയത്. കണ്ണൂർ നഗരത്തിലും പരിസരപ്രദേശങ്ങളിലും മയക്കുമരുന്ന് വിൽപന നടത്തുന്ന സംഘത്തിലെ കണ്ണികളാണ് പ്രതികളെന്നും വിദ്യാർത്ഥികളെയുൾപ്പെടെ ലക്ഷ്യമിട്ടാണ് ഇവരുടെ വിപണനമെന്നും എക്സൈസ് പറഞ്ഞു. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കും.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്കുമ്പോള് എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.





























