പാലക്കാട്ടെ വിഭാഗീയത : പി.കെ ശശിയെ തരംതാഴ്ത്തി

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: സി.പി.എം വിഭാഗീയതയില്‍ പി.കെ ശശിയുള്‍പ്പടെ മൂന്ന് നേതാക്കള്‍ക്കെതിരെ നടപടി. ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ പി.കെ ശശി, വി.കെ ചന്ദ്രന്‍ എന്നിവരെ ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. ജില്ലാ കമ്മറ്റി അംഗം സി.കെ ചാമ്മുണിയെ ജില്ലാ കമ്മിറ്റിയില്‍ നിന്നും തരംതാഴ്ത്തി. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ സാന്നിധ്യത്തില്‍ ഇന്ന് ചേര്‍ന്ന ജില്ല നേതൃയോഗത്തിലാണ് അന്തിമതീരുമാനമെടുത്തത്. പാലക്കാട് ജില്ലയിലെ വിഭാഗീയതയില്‍ അന്വേഷണം നടത്തിയ ആനാവൂര്‍ നാഗപ്പന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ വിഭാഗീയതക്ക് കാരണക്കരായ നേതാക്കള്‍ക്ക് എതിരെ നടപടി വേണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ശക്തമായ വിഭാഗീയ പ്രശ്‌നങ്ങളുള്ള കൊല്ലംങ്കോട് ഏരിയ കമ്മിറ്റിയില്‍ നിന്നും നാല് പേരെ പുറത്താക്കി. പുതുനഗരം ലോക്കല്‍ സെക്രട്ടറി ടി.എം അബ്ദുല്‍ ലത്തീഫ്, കൊല്ലംങ്കോട് ലോക്കല്‍ സെക്രട്ടറി കെ.സന്തോഷ്‌കുമാര്‍, നെന്മറയില്‍ നിന്നുള്ള സതീ ഉണ്ണി, ടി.ജി അജിത്ത്കുമാര്‍ എന്നിവരെയാണ് ഏരിയകമ്മറ്റിയില്‍ നിന്നും പുറത്താക്കിയത്. ഏരിയ സമ്മേളനത്തില്‍ മത്സരിച്ച് തോറ്റ മുന്‍ ഏരിയ സെക്രട്ടറി യു. അസീസ് ഉള്‍പ്പെ ടെ 5 പേരെ തിരിച്ചെടുത്തു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കഞ്ചിക്കോട് റെയിൽ കോച്ച് ഫാക്ടറിയും അതിവേഗ റെയിൽ പദ്ധതിയും കേരളത്തിന് നഷ്ടമായത് സംസ്ഥാന സർക്കാരിന്റെ...

0
ഡൽഹി: പാലക്കാട് കഞ്ചിക്കോട് റെയിൽ കോച്ച് ഫാക്ടറിയും അതിവേഗ റെയിൽ പദ്ധതിയും...

തിരുവല്ലയിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

0
പത്തനംതിട്ട: പ്രളയബാധിതർക്കൊപ്പം സർക്കാരുണ്ടാകുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പ്രളയത്തിൽ ജീവനോപാധികൾ...

സംസ്ഥാനത്തുണ്ടായ അതിതീവ്ര മഴയില്‍ കെ എസ് ഇ ബി യുടെ വൈദ്യുതി വിതരണ ശൃംഖലയ്ക്ക്...

0
തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ അതിതീവ്ര മഴയില്‍ കെ എസ് ഇ ബി യുടെ...

സെക്രട്ടറിയേറ്റിന് മുന്നിലെ എൽപിഎസ്ടി ഉദ്യോഗാർത്ഥികളുടെ സമരം ഇന്ന് ഇരുപത്തിയൊമ്പതാം ദിവസം

0
തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിലെ എൽപിഎസ്ടി ഉദ്യോഗാർത്ഥികളുടെ സമരം ഇന്ന് ഇരുപത്തിയൊമ്പതാം ദിവസം....