മീൻ വിൽപ്പന എന്ന പേരിൽ എംഡിഎംഎ വിൽപ്പന ; യുവാവ് അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: മാരകലഹരി മരുന്നായ 12.45 ഗ്രാം എം ഡി എം എയുമായി യുവാവിനെ താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. പുതുപ്പാടി ചേലോട്ടിൽ വടക്കേ പറമ്പിൽ ആഷിഫ്(24)നെയാണ് പിടികൂടിയത്. കോഴിക്കോട്-കൊല്ലഗൽ ദേശീയപാതയിൽ താമരശ്ശേരി അമ്പായത്തോട് വെച്ച് താമരശ്ശേരി പോലീസും സ്പെഷ്യൽ സ്‌ക്വാഡും ചേർന്നാണ് ഇയാളെ പിടികൂടിയത്. കെഎൽ 57 യു -9342 നമ്പർ ബലെനൊ കാറിൽ സഞ്ചരിച്ച് ലഹരി വില്പന നടത്തുന്നതിനിടെ ആയിരുന്നു ഇയാൾ പിടിയിലാവുന്നത്. എം ഡി എം എ യുടെ ഉപയോഗം യുവാക്കൾക്കിടയിൽ വ്യാപകമാവുന്ന സാഹചര്യത്തിൽ കോഴിക്കോട് റൂറൽ എസ് പി ആർ കറപ്പസാമി ഐ പി എസിന്റെ നിർദേശപ്രകാരം ജില്ലയിൽ നടത്തിയ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായുള്ള വാഹന പരിശോധനയിലാണ് അറസ്റ്റ്. ബെംഗളൂരു, മൈസൂരു എന്നിവിടങ്ങളിൽ നിന്നും ഗ്രാമിന് 1500 രൂപക്ക് വാങ്ങി കോഴിക്കോട് വയനാട് ജില്ലകളിൽ എത്തിച്ചു 5000 രൂപക്ക് വരെ വില്പന നടത്തുന്നതാണ് ഇയാളുടെ രീതി.

കോഴിക്കോട് കൊണ്ടോട്ടി എന്നിവിടങ്ങളിൽ നിന്നും മത്സ്യം എടുത്ത് വയനാട് വില്പന നടത്തുന്നതിന്റെ മറവിലാണ് മയക്കു മരുന്ന് വില്പനയും. ഇയാളെ താമരശ്ശേരി ജെ.എഫ്. സി.എം കോടതി റിമാൻഡ് ചെയ്തു. താമരശ്ശേരി ഡി വൈ എസ് പി അഷ്‌റഫ്‌ തെങ്ങിലക്കണ്ടിയുടെയും നർകോട്ടിക് ഡി വൈ എസ് പി കെ.എസ് ഷാജിയുടെയും മേൽ നോട്ടത്തിലുള്ള സംഘത്തിൽ പെട്ട താമരശ്ശേരി എസ് ഐ ജിതേഷ് കെ എസ് സ്പെഷ്യൽ സ്‌ക്വാഡ് എസ് ഐ മാരായ രാജീവ്‌ ബാബു, ബിജു പൂക്കോട്ട്, എസ് സി പി ഒ ജയരാജൻ. എൻ എം, ജിനീഷ് പി പി , എ എസ് ഐ സജീവ് ടി ,എസ് സി പി ഒ. ഷിനോജ് പി പി, മുജീബ്. എം എന്നിവരടങ്ങിയ സംഘമാണ് മയക്കുമരുന്നു വേട്ട നടത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പമ്പയാറ്റിൽ ചാടിയ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
റാന്നി: റാന്നി വലിയപാലത്തിൽ നിന്ന് പമ്പയാറ്റിലേക്ക് ചാടി കാണാതായ വയോധികന്റെ മൃതദേഹം...

കേരളത്തിൽ വെള്ളപ്പൊക്കം ഒഴിവാക്കാൻ നദികളുടെ ആഴം കൂട്ടണമെന്ന് ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ

0
ആലപ്പുഴ: കേരളത്തിൽ വെള്ളപ്പൊക്കം ഒഴിവാക്കാൻ നദികളുടെ ആഴം കൂട്ടണമെന്ന് ഉപരാഷ്ട്രപതി സിപി...

യുവാക്കളെ ആക്രമിച്ച കേസിൽ മൂന്ന് വർഷക്കാലം ഒളിവിൽ ; ഒടുവിൽ പ്രതി വിമാനത്താവളത്തിൽ അറസ്റ്റിൽ

0
തിരുവനന്തപുരം : യുവാക്കളെ വെട്ടിയ ശേഷം ഖത്തറിലേക്ക് കടന്ന പ്രധാന പ്രതി...

‘പിണറായിയുടേത് ഭീഷണിയുടെ സ്വരം ; തെറ്റ് തിരുത്താന്‍ ആഗ്രഹമില്ലെന്ന് പ്രസംഗത്തില്‍ നിന്ന് മനസിലാകും’ ;...

0
പയ്യന്നൂർ : പയ്യന്നൂരിലെ തിരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപ്പെട്ട് സി.പി.എം സംസ്ഥാന നേതൃത്വവും...