‘ഓപ്പറേഷൻ തൂഫാൻ’ ; മലപ്പുറം അരീക്കോട് 14.120 ഗ്രാം എംഡിഎംഎയുമായി കോളേജ് വിദ്യാർത്ഥിയടക്കം നാല് പേർ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : മലപ്പുറം അരീക്കോട് 14.120 ഗ്രാം എംഡിഎംഎയുമായി കോളേജ് വിദ്യാർത്ഥിയടക്കം നാല് പേർ പോലീസ് പിടിയിലായി. അരീക്കോട് കൈപ്പകുളത്തുള്ള സ്വകാര്യ ലോഡ്ജിൽ നടത്തിയ പരിശോധനയിലാണ് പ്രതികളെ ലഹരിമരുന്നുമായി കസ്റ്റഡിയിലെടുത്തത്. സംസ്ഥാന വ്യാപകമായി ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി നടപ്പാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിയുടെ ഭാഗമായിട്ടാണ് നടപടി. അരീക്കോട് പോലീസും ഡാൻസാഫ് (DANSAF) സംഘവും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് പ്രതികൾ കുടുങ്ങിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ലോഡ്ജിൽ നടത്തിയ പരിശോധനയിൽ 14.120 ഗ്രാം എംഡിഎംഎ കണ്ടെത്തുകയും നാലുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

പൂക്കളത്തൂർ സ്വദേശി വാര്യംകുന്നത്ത് വീട്ടിൽ മുഹമ്മദ്‌ ദിൽഷാദ്, പൂക്കളത്തൂർ തൃപ്പനച്ചി സ്വദേശി കുന്നിക്കൽ വീട്ടിൽ ഷഹൽ നമാസ്, കാരാപറമ്പ് കൂട്ടാവ് സ്വദേശി മുണ്ടിയൻ കുന്നത്ത് വീട്ടിൽ സജ്മീർ, കൊല്ലം അഞ്ചൽ സ്വദേശിനി ഫിദ മൻസ്സിൽ വീട്ടിൽ ഫിദാ ഫാത്തിമ (20) എന്നിവരാണ് പിടിയിലായത്. ഇവരിൽ 2 പേർ നേരത്തെ ലഹരിക്കേിൽ ജാമ്യത്തിലിറങ്ങിയവരാണെന്നും പോലീസ് പറയുന്നു. മഞ്ചേരിയിലും അരീക്കോടും അടക്കം പല സ്ഥലങ്ങളിലും ലഹരിമരുന്ന് എത്തിച്ച് വിദ്യാർത്ഥികൾക്കുൾപ്പെടെ വിതരണം ചെയ്യുന്ന ശൃംഖലയിലെ പ്രധാന കണ്ണികളാണ് ഇവരെന്നും പോലീസ് വ്യക്തമാക്കുന്നു. മലപ്പുറം എസ്പിക്ക് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. വരുംദിവസങ്ങളിലും കർശന പരിശോധന തുടരുമെന്നാണ് പോലീസും ഡാൻസാഫും അറിയിച്ചിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

താമരശ്ശേരിയിൽ വീട്ടിൽനിന്ന് ആശുപത്രിയിലേക്ക് പോയ യുവതിയെ കാണാതായെന്ന് പരാതി

0
കോഴിക്കോട്: ഭര്‍തൃമതിയായ യുവതിയെ നാല് ദിവസമായി കാണാനില്ലെന്ന് പരാതി. കോഴിക്കോട് താമരശ്ശേരി...

വീട്ടിൽ അതിക്രമിച്ച് കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഐഫോൺ കവർന്നു ; മൂന്നുപേർ പിടിയിൽ

0
തിരുവനന്തപുരം: തലസ്ഥാനത്ത് വീട് കയറി കവർച്ച നടത്തിയ കേസിലെ പ്രതികൾ അറസ്റ്റിൽ....

നേപ്പാളിൽ പ്രളയദുരന്തം ; 157 മരണം ; 133 ഇന്ത്യക്കാർ ഉൾപ്പെടെ 750-ഓളം പേരെ...

0
കാഠ്മണ്ഡു: നദിയിലൂടെ ഇരച്ചെത്തിയ പ്രളയജലം, സെക്കൻഡുകൾ കൊണ്ട് തകർന്നുവീണ കെട്ടിടങ്ങൾ, ഒലിച്ചുപോയ...

കോഴിക്കോട്ട് റോഡരികിൽ ഒരാൾപൊക്കത്തിൽ കഞ്ചാവ് ചെടി കണ്ടെത്തി ; എക്സൈസ് കസ്റ്റഡിയിലെടുത്തു

0
കോഴിക്കോട്: റോഡരികില്‍ ഒരാളോളം പൊക്കത്തില്‍ വളര്‍ന്ന നിലയില്‍ കണ്ട കഞ്ചാവ് ചെടി...