എം.ഡി.എം.എ യുമായി യുവാക്കൾ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ലോഡ്ജിനുള്ളിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച എം.ഡി.എം.എ യുമായി യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം അയ്മനം അമ്മൂനിവാസ് വീട്ടിൽ പ്രശാന്ത് (30), വാകത്താനം ഇരവുചിറ ഭാഗത്ത് വെള്ളത്തടത്തിൽ വീട്ടിൽ അമൽദേവ് (37), കോട്ടയം വിജയപുരം കളമ്പുകാട് ഭാഗത്ത് താന്നിയ്കൽ വീട്ടിൽ ആദർശ് (23) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് പിടികൂടിയത്. ഇവർ കോട്ടയം ശാസ്ത്രി റോഡ് ഭാഗത്തെ ലോഡ്ജ് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന നടത്തുന്നുണ്ടെന്ന് ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും, കോട്ടയം വെസ്റ്റ് പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് എം.ഡി.എം.എ യുമായി ഇവരെ ലോഡ്ജിൽ നിന്നും പിടികൂടുന്നത്. ഇവരിൽ നിന്നും 2.85 ഗ്രാം എം.ഡി.എം.എ പോലീസ് കണ്ടെടുക്കുകയും ചെയ്തു. വെസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഓ പ്രശാന്ത് കുമാർ , എസ്.ഐ മാരായ വിദ്യാ.വി, തോമസുകുട്ടി ജോർജ്,ജയകുമാർ, സി.പി.ഓ മാരായ രഞ്ജിത്ത് കുമാർ. ബി, മനോജ്, വിനയചന്ദ്രൻ കൂടാതെ ജില്ലാ ലഹരി വിരുദ്ധ സ്വാഡ് അംഗങ്ങളുമാണ് ജില്ലാ പോലീസ് മേധാവിയുടെ സംഘത്തിൽ ഉണ്ടായിരുന്നത്. ഈ കേസിൽ കൂടുതൽ വിശദമായ അന്വേഷണം നടത്തിവരികയാണ്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തോന്നക്കൽ സായ് ഗ്രാം കോളേജിലെ വിദ്യാർത്ഥിയായ വിഗ്നേഷിന് വെട്ടേറ്റ സംഭവത്തിൽ മുഖ്യപ്രതി പിടിയിലായി

0
തിരുവനന്തപുരം: തോന്നക്കൽ സായ് ഗ്രാം കോളേജിന് മുൻപിൽ വെച്ച് രണ്ടാം വർഷ...

പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ വകയാര്‍ കൊല്ലന്‍പടിയില്‍ വാഹനാപകടം : സ്ത്രീ മരണപ്പെട്ടു

0
കോന്നി : പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാനപാതയിലെ വകയാര്‍ കൊല്ലന്‍പടിയില്‍ കാറും കെ.എസ്.ആര്‍.റ്റി.സി...

ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ക്രിസ്റ്റിയുടെ മൊഴിയിൽ കൂടുതൽ അന്വേഷണത്തിന്...

0
തിരുവനന്തപുരം: വിളവൂർക്കലിൽ ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ...

ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള കുറ്റമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം...

0
ന്യൂഡൽഹി: ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള...