ജില്ലയിലെ നദികളില്‍ നിന്നും മണല്‍ വാരുവാനുള്ള നടപടികള്‍ വേഗത്തിലാക്കണം : പി.മോഹന്‍ രാജ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയിലെ പമ്പ, അച്ചൻകോവിൽ, മണിമല തുടങ്ങിയ നദികളില്‍ നിന്നും മണൽ വാരുന്നതിന് സംസ്ഥാന സര്‍ക്കാര്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് കെ.പി.സി.സി. ജനറൽ സെക്രട്ടറി പി.മോഹൻ രാജ് ആവശ്യപ്പെട്ടു. ജില്ല ഫോറസ്റ്റ് ഡിപ്പോ ലോഡിംഗ് & ജനറൽ വർക്കേഴ്സ് യൂണിയൻ ഐ.എൻ.റ്റി.യു.സി. ജില്ല കമ്മറ്റി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിൽ ക്വാറി ഉത്പന്നങ്ങള്‍ക്ക് ക്ഷാമമുണ്ടെന്ന് വരുത്തിതീർക്കുവാനുള്ള സംഘടിതമായ ശ്രമം ക്വാറി ഉടമകൾ നടത്തുന്നുണ്ട്. അതിലൂടെ പാറയുടെ വില വര്‍ധിപ്പിക്കുവാനാണ് ഇവർ ലക്ഷ്യമിടുന്നത്.

അത്തരം സാഹചര്യത്തിലേക്ക് പോയാൽ ഐ.എൻ.റ്റി.യു.സി. യുടെ നേതൃത്വത്തിൽ ശക്തമായ സമര പരിപാടികള്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആർ.സുകുമാരൻ നായര്‍ അധ്യക്ഷത വഹിച്ചു. ഗ്രേസി തോമസ്, റ്റി.സി.തോമസ്, അങ്ങാടിക്കൽ വിജയകുമാർ, സജി കെ.സൈമൺ, പി.വി.ഏബ്രഹാം, സി.പി.ജോസഫ്, പി.കെ.മുരളി, അനീഷ് ഗോപിനാഥ്, റെനീസ് മുഹമ്മദ്, ജോസ് കെ.കെ., കെ.എസ്.പ്രദീപ്, സജി മണിയാർ, മനോജ് ഡേവിഡ് കോശി, ശാമുവേല്‍ കുട്ടി തുടങ്ങിയവർ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുപിഐ ഇടപാടുകൾക്ക് വ്യാപാരികളിൽനിന്ന് ഫീസ് ഈടാക്കാനുള്ള നീക്കത്തിൽ സുപ്രീംകോടതി വിശദീകരണം തേടി

0
ന്യൂഡൽഹി: രണ്ടായിരം രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് വ്യാപാരികളിൽനിന്ന് ഫീസ്...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം : ന്യായീകരണവുമായി ബിജെപി

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിൽ ന്യായീകരണവുമായി ബിജെപി. മംഗലാപുരം...

പഞ്ചാബ് ലൗലി സർവകലാശാലയിലെ പ്രതിഷേധം അടിച്ചമർത്താൻ ബിജെപിയുടെ ശ്രമമെന്ന് പിണറായി

0
തിരുവനന്തപുരം: പഞ്ചാബിലെ ലൗലി പ്രൊഫഷണൽ സർവകലാശാലയിലെ പ്രതിഷേധത്തിനിടെ ഉണ്ടായ സംഘർഷത്തിൽ...

മല്ലപ്പള്ളി സ്വകാര്യ ബസ് സ്റ്റാന്‍ഡിലെ പ്രവേശന കവാടത്തില്‍ സ്ലാബ് തകര്‍ന്നു : പുനസ്ഥാപിക്കുവാന്‍ നടപടിയില്ല

0
മല്ലപ്പള്ളി : സ്വകാര്യ ബസ് സ്റ്റാൻഡിലെ പ്രവേശന കവാടത്തിൽ തകര്‍ന്ന കോൺക്രീറ്റ്...