കോന്നിയിലും തിരുവല്ലയിലും ലൈവ് സ്ട്രീമിംഗ് നടത്തുന്നവരെ ഫോട്ടോഗ്രാഫര്‍മാര്‍ തടഞ്ഞു ; തൊഴില്‍മേഖലയിലെ കടന്നുകയറ്റത്തിനെതിരെ പിന്നോട്ടില്ലെന്ന് ഫോട്ടോഗ്രാഫി സംഘടനകള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തിരുമേനിമാരുടെയും മെത്രാന്‍മാരുടെയും പേരുപറഞ്ഞ് പള്ളീലച്ചനും കപ്യാരും ഫോട്ടോഗ്രാഫി രംഗം കയ്യടക്കുന്നത്തിനെതിരെ പ്രതിഷേധവുമായി ഫോട്ടോഗ്രാഫി രംഗത്തെ സംഘടനകള്‍. കോന്നിയിലെ  ചെങ്ങറയിലും തിരുവല്ലയിലും ഫോട്ടോഗ്രാഫര്‍മാര്‍  ഇത്തരം സംഘങ്ങളെ തടഞ്ഞുവെച്ചത് സംഘര്‍ഷത്തിലേക്ക് നയിച്ചു.

ചെങ്ങറയിലെ സംഭവത്തില്‍ മലയാലപ്പുഴ പോലീസും ഇന്നലെ തിരുവല്ലയില്‍ നടന്ന സംഭവത്തില്‍ തിരുവല്ല പോലീസും കേസെടുത്തു. ഇരുകൂട്ടരും തമ്മില്‍ സംഘര്‍ഷത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുകയാണെങ്കിലും പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ്  പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍മാരും വീഡിയോഗ്രാഫര്‍മാരും. ഫോട്ടോഗ്രാഫി പഠിച്ച് ലക്ഷങ്ങള്‍ വിലയുള്ള ക്യാമറയുമായി തൊഴില്‍ ചെയ്യാന്‍ ഇറങ്ങിയത്‌ ഉപജീവനത്തിനു വേണ്ടിയാണെന്നും പോക്കറ്റ് മണിക്കും ടൈം പാസിനും വേണ്ടി തങ്ങളുടെ തൊഴില്‍മേഖല തകര്‍ക്കുവാന്‍ ആര് തുനിഞ്ഞാലും ശക്തമായ പ്രതിഷേധത്തെ നേരിടേണ്ടിവരുമെന്നും ഫോട്ടോഗ്രാഫി രംഗത്തെ വിവിധ സംഘടനകള്‍ മുന്നറിയിപ്പുനല്‍കി.

കോവിഡ്‌ മൂലം തകര്‍ന്ന ഫോട്ടോഗ്രാഫി മേഖലയെക്കുറിച്ച് പത്തനംതിട്ട മീഡിയ ലൈവ് റിപ്പോര്‍ട്ട്  കഴിഞ്ഞ ദിവസം നല്‍കിയിരുന്നു. ചില ക്രിസ്ത്യന്‍ സഭകളും ഇടവകകളും ഫോട്ടോഗ്രാഫി വീഡിയോഗ്രാഫി രംഗത്തേക്ക് കടന്നുവന്നതുമൂലം തൊഴിലില്ലാതെ ബുദ്ധിമുട്ടുന്ന പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍മാരുടെ പച്ചയായ മുഖമായിരുന്നു  ജനങ്ങളിലേക്ക് എത്തിച്ചത്.

https://www.facebook.com/mediapta/videos/2612215062365777/

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...