ഗാസിയാബാദ്: യുപി ഗാസിയാബാദില്‍ മാധ്യമ പ്രവര്‍ത്തകനെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ 5 പേര്‍ പിടിയില്‍. കഴിഞ്ഞ ദിവസമാണ് മകള്‍ക്കൊപ്പം യാത്ര ചെയ്യുന്നതിനിടെ രാത്രി ഒരു സംഘം മാധ്യമപ്രവര്‍ത്തകനായ വിക്രം ഗോഷിയെ ആക്രമിച്ചത്. ബന്ധുവായ പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നായിരുന്നു ആക്രമണം.
വിക്രം ഗോഷി ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. രണ്ട് പെണ്‍മക്കള്‍ക്കൊപ്പം ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുകയായിരുന്നു വിക്രം ഗോഷി. വിക്രം ഗോഷിയുടെ തലയ്ക്കായിരുന്നു വെടിയേറ്റത്.