തിരുവനന്തപുരം : സതേണ്‍ സ്റ്റാര്‍ ദിനപത്രത്തിന്റെ സ്ഥാപകനും ചീഫ് എഡിറ്ററും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ തൈക്കാട് രാജേന്ദ്രന്‍ അന്തരിച്ചു. 79 വയസായിരുന്നു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് തൈക്കാട് ശാന്തികവാടത്തില്‍ നടക്കും. ആര്‍.എസ്.പി വിദ്യാര്‍ഥി സംഘടനയായ പി.എസ്.യുവിന്റെയും യുവജന സംഘടനയായ പി.വൈ.എഫിന്റെയും സംസ്ഥാന സെക്രട്ടറിയായിരുന്നു.
മാതാപിതാക്കള്‍- തൈക്കാട് ശിവശങ്കരന്‍ നായര്‍, ദേവകി അമ്മ. നന്ദിനി രാജേന്ദ്രനാണ് ഭാര്യ. എന്‍, ആര്‍. രാജാനന്ദ് (കണ്ണന്‍), എന്‍.ആര്‍. ചന്ദ്രാനന്ദ് (ഹരി ) എന്നിവരാണ് മക്കള്‍. സി. ചിത്ര (അദ്ധ്യാപിക, സരസ്വതി വിദ്യാലയ) , ദീപ കേരള ഹെറാള്‍ഡ് ) എന്നിവര്‍ മരുമക്കളാണ്.