ഉത്തര്‍പ്രദേശില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഉത്തര്‍പ്രദേശില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച്‌ യോഗി സര്‍ക്കാര്‍. മഹാരാഷ്ട്ര, തമിഴ്‌നാട്, ഡല്‍ഹി, ഗുജറാത്ത്, തെലുങ്കാന സംസ്ഥാനങ്ങളിലാണ് രോഗവ്യാപനം തുടരുന്നത്. ഗുജറാത്തില്‍ മരണങ്ങള്‍ 2000 കടന്നു. ഉത്തര്‍പ്രദേശില്‍ ഇന്ന് രാത്രി പത്ത് മുതല്‍ പതിമൂന്നാം തീയതി പുലര്‍ച്ചെ വരെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ബംഗളൂരുവില്‍ ഓരോ മേഖലയിലെയും പ്രവര്‍ത്തനങ്ങള്‍ക്ക് മന്ത്രിമാര്‍ നേതൃത്വം നല്‍കും. രാജ്യത്ത് വീണ്ടും സെറോ സര്‍വേ നടത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

തമിഴ്‌നാട്ടില്‍ 24 മണിക്കൂറിനിടെ 65 മരണവും 4231 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ആകെ പോസിറ്റീവ് കേസുകള്‍ 126,581ഉം മരണം 1765ഉം ആയി. ചെന്നൈയില്‍ മാത്രം 73,728 കൊവിഡ് കേസുകള്‍. ഡല്‍ഹിയില്‍ 45 പേര്‍ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 3,258 ആയി. 2187 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ആകെ പോസിറ്റീവ് കേസുകള്‍ 1,07,051 ആയി.

ഗുജറാത്തില്‍ 861 പുതിയ കേസുകളും 15 മരണവും റിപ്പോര്‍ട്ട് ചെയ്തു. ആകെ കൊവിഡ് ബാധിതര്‍ 39,280ഉം മരണം 2010ഉം ആയി ഉയര്‍ന്നു. കര്‍ണാടകയില്‍ 2,228ഉം തെലങ്കാനയില്‍ 1,410ഉം പശ്ചിമ ബംഗാളില്‍ 1088ഉം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ സമൂഹവ്യാപനമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിച്ചു. രോഗവ്യാപനത്തിന്റെ തോത് കണ്ടെത്താന്‍ വീണ്ടും സെറോ സര്‍വേ നടത്തും. പ്ലാസ്മ ബാങ്ക് ആരംഭിക്കുമെന്ന് പഞ്ചാബ് സര്‍ക്കാര്‍ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂവാറ്റുപുഴ ജില്ല രൂപീകരണം : യുഡിഎഫിൽ തർക്കം ; ഇടുക്കി ജില്ലയുടെ ഭാവിയെ ബാധിക്കുമെന്ന്...

0
മൂവാറ്റുപുഴ : മൂവാറ്റുപുഴ ജില്ല രൂപീകരണവുമായി ബന്ധപ്പെട്ട് യുഡിഎഫിൽ തർക്കം.മുന്നണിയോഗത്തിൽ എതിർപ്പ്...

മഹാരാഷ്ട്രയിലെ വാട്ടർ പ്ലാന്റിൽ ക്ലോറിൻ വാതക ചോർച്ച ; 52 ഓളം പേർ ആശുപത്രിയിൽ

0
നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ കളക്ടേഴ്സ് കോളനിക്ക് സമീപമുള്ള ഗോധാനിയിലെ ജലശുദ്ധീകരണ പ്ലാന്റിലുണ്ടായ...

വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍

0
ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍. സൗജന്യ ഗ്യാസ്...

ക്ഷേമ പെൻഷൻ വിതരണം : 1105 കോടി രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍ ;...

0
തിരുവനന്തപുരം : ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നതിന് 1105 കോടി രൂപ...