പത്തനംതിട്ട : ജില്ലയില്‍ കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കളക്ടറേറ്റില്‍ ജില്ലാ കളക്ടര്‍ പി.ബി.നൂഹിന്റെ നേതൃത്വത്തില്‍ ആരംഭിച്ച മാധ്യമ നിരീക്ഷണ കേന്ദ്രം പ്രത്യേക ഫെയ്‌സ് ബുക്ക് പേജ് തുറന്നു. മാധ്യമ നിരീക്ഷണകേന്ദ്രം പത്തനംതിട്ട ( Media Surveillance Centre Pathanamthitta ) എന്ന പേരിലുള്ള ഫെയ്‌സ് ബുക്ക് പേജിലൂടെ കൊറോണയുമായി ബന്ധപ്പെട്ട് അച്ചടി, ദൃശ്യ, സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജസന്ദേശങ്ങള്‍, ജനങ്ങളുടെ സംശയങ്ങള്‍, വിവിധ ആവശ്യങ്ങള്‍ എന്നിവ ജില്ലാ ഭരണകൂടവുമായി പങ്കുവയ്ക്കുന്നതിന് അവസരംലഭിക്കും.
മാധ്യമ നിരീക്ഷണകേന്ദ്രം കണ്ടെത്തുന്ന തെറ്റായ വാര്‍ത്തകളും സന്ദേശങ്ങളും പ്രത്യേക പോസ്റ്ററാക്കി വ്യാജമാണെന്ന കുറിപ്പോടെ ഫെയ്‌സ്ബുക്ക് പേജിലൂടെ ജനങ്ങളെ അറിയിക്കും. തെറ്റായ സന്ദേശങ്ങള്‍ നല്‍കുന്നവരെ കണ്ടെത്തി പോലീസിന് വിവരം കൈമാറി കേസ് രജിസ്റ്റര്‍ ചെയ്യുന്നതിനു നടപടി സ്വീകരിക്കും. കോവിഡുമായി ബന്ധപ്പെട്ട ദേശീയ, അന്തര്‍ദേശീയ, ആഗോളതലത്തിലുള്ള സംഭവങ്ങളും നിരീക്ഷണവിധേയമാക്കും. മാധ്യമ നിരീക്ഷണ വിഭാഗത്തിന്റെ ഹെല്‍പ്പ്‌ലൈന്‍ നമ്പരും ഫെയ്‌സ്ബുക്ക് പേജില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വ്യാജവാര്‍ത്തകളോ, സന്ദേശങ്ങളോ ശ്രദ്ധയില്‍പ്പെട്ടാല്‍ മാധ്യമനിരീക്ഷണ വിഭാഗത്തിന്റെ 9497377823 എന്ന നമ്പരിലൂടെയും ജനങ്ങള്‍ക്ക് വിവരം അറിയിക്കാം. ജില്ലാഭരണകൂടം, ആരോഗ്യ വകുപ്പ്, പിആര്‍ഡി, ഐടി വകുപ്പ്, പോലീസ്-സൈബര്‍സെല്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് മാധ്യമനിരീക്ഷണ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്.