കൊറോണ ; വിവരങ്ങള്‍ കൈമാറുന്നതിന് ജില്ലാ ഭരണകൂടത്തിന്റെ പ്രത്യേക ഫെയ്‌സ് ബുക്ക് പേജ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയില്‍ കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കളക്ടറേറ്റില്‍ ജില്ലാ കളക്ടര്‍ പി.ബി.നൂഹിന്റെ നേതൃത്വത്തില്‍ ആരംഭിച്ച മാധ്യമ നിരീക്ഷണ കേന്ദ്രം പ്രത്യേക ഫെയ്‌സ് ബുക്ക് പേജ് തുറന്നു. മാധ്യമ നിരീക്ഷണകേന്ദ്രം പത്തനംതിട്ട ( Media Surveillance Centre Pathanamthitta ) എന്ന പേരിലുള്ള ഫെയ്‌സ് ബുക്ക് പേജിലൂടെ കൊറോണയുമായി ബന്ധപ്പെട്ട് അച്ചടി, ദൃശ്യ, സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജസന്ദേശങ്ങള്‍, ജനങ്ങളുടെ സംശയങ്ങള്‍, വിവിധ ആവശ്യങ്ങള്‍ എന്നിവ ജില്ലാ ഭരണകൂടവുമായി പങ്കുവയ്ക്കുന്നതിന് അവസരംലഭിക്കും.

മാധ്യമ നിരീക്ഷണകേന്ദ്രം കണ്ടെത്തുന്ന തെറ്റായ വാര്‍ത്തകളും സന്ദേശങ്ങളും പ്രത്യേക പോസ്റ്ററാക്കി വ്യാജമാണെന്ന കുറിപ്പോടെ ഫെയ്‌സ്ബുക്ക് പേജിലൂടെ ജനങ്ങളെ അറിയിക്കും. തെറ്റായ സന്ദേശങ്ങള്‍ നല്‍കുന്നവരെ കണ്ടെത്തി പോലീസിന് വിവരം കൈമാറി കേസ് രജിസ്റ്റര്‍ ചെയ്യുന്നതിനു നടപടി സ്വീകരിക്കും. കോവിഡുമായി ബന്ധപ്പെട്ട ദേശീയ, അന്തര്‍ദേശീയ, ആഗോളതലത്തിലുള്ള സംഭവങ്ങളും നിരീക്ഷണവിധേയമാക്കും. മാധ്യമ നിരീക്ഷണ വിഭാഗത്തിന്റെ ഹെല്‍പ്പ്‌ലൈന്‍ നമ്പരും ഫെയ്‌സ്ബുക്ക് പേജില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വ്യാജവാര്‍ത്തകളോ, സന്ദേശങ്ങളോ ശ്രദ്ധയില്‍പ്പെട്ടാല്‍ മാധ്യമനിരീക്ഷണ വിഭാഗത്തിന്റെ 9497377823 എന്ന നമ്പരിലൂടെയും ജനങ്ങള്‍ക്ക് വിവരം അറിയിക്കാം. ജില്ലാഭരണകൂടം, ആരോഗ്യ വകുപ്പ്, പിആര്‍ഡി, ഐടി വകുപ്പ്, പോലീസ്-സൈബര്‍സെല്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് മാധ്യമനിരീക്ഷണ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാവേരി വിഷയം വഴിതിരിച്ചുവിടാനാണ് സർക്കാർ ഈ അറസ്റ്റ് ഉപയോഗിച്ചതെന്ന് എംകെ സ്റ്റാലിൻ

0
ചെന്നൈ: നടി തൃഷയ്‌ക്കെതിരായ ദ്വയാർഥ പരാമർശ കേസിൽ ഡിഎംകെ നേതാവും പ്രതിപക്ഷ...

തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ തീപിടുത്തം

0
തൃശൂർ: തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ തീപിടുത്തം. നിർമ്മാണം നടക്കുന്ന അമ്മയും...

കെഎസ്ആർടിസിയിൽ ഇനി വാട്സ്ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാം

0
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ സേവനങ്ങൾ കൂടുതൽ ഡിജിറ്റൽ വൽക്കരിക്കുന്നതിന്റെ ഭാഗമായി വാട്സ്ആപ്പ് വഴി...

ഗതാഗത മന്ത്രി സി പി ജോണിന്റെ വിവാദപ്രസ്താവനയിൽ പ്രതികരണവുമായി കെ ബി ഗണേഷ് കുമാർ

0
കൊല്ലം: ഗതാഗത മന്ത്രി സി പി ജോണിന്റെ വിവാദപ്രസ്താവനയിൽ പ്രതികരണവുമായി മുൻ...