സ്‌ക്രീനിങ്ങും ബോധവത്കരണവും ശക്തമാക്കണം : ജില്ലാ കളക്ടര്‍ പി.ബി.നൂഹ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തിരുവല്ല റെയിവേ സ്‌റ്റേഷനിലും ട്രാന്‍സ്‌പോര്‍ട്ട് സ്റ്റാന്‍ഡുകളിലും സ്‌ക്രീനിങ്ങും ബോധവത്കരണവും ശക്തമാക്കണമെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു. കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി തിരുവല്ല റെയില്‍വേ സ്‌റ്റേഷനിലെയും കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിലെയും സ്‌ക്രീനിംങ് ടെസ്റ്റ്, ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ വിലയിരുത്താന്‍ നടത്തിയ സന്ദര്‍ശനത്തിന് ശേഷം സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍ പി.ബി നൂഹ്.
മറ്റുസംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ക്രമീകരിച്ച ആരോഗ്യവകുപ്പിന്റെ സ്‌ക്രീനിങ് ടെസ്റ്റിന് വിധേയമാക്കണം. പനി, ചുമ തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ നിര്‍ബന്ധമായും ഹെല്‍ത്ത് ഡെസ്‌കില്‍ റിപ്പോര്‍ട്ട് ചെയ്യണം. ബ്രെയ്ക് ദി ചെയിന്‍ ക്യാമ്പയിന്റെ ഭാഗമായി കൈകള്‍ വൃത്തിയായി കഴുകണമെന്നും പൊതുഇടങ്ങളില്‍ ഇറങ്ങുമ്പോള്‍ മറ്റുള്ളവരുമായി അകലം പാലിക്കണമെന്നും കളക്ടര്‍ പറഞ്ഞു.
ഡി.പി.എം ഡോ. എബി സുഷന്‍, തിരുവല്ല തഹസില്‍ദാര്‍ ജോണ്‍ വര്‍ഗീസ് എന്നിവരടങ്ങുന്ന സംഘമാണു സന്ദര്‍ശനം നടത്തിയത്.
നിലവില്‍ റെയില്‍വേ സ്റ്റേഷനില്‍ നാല് കിയോസ്‌കുകളാണുള്ളത്. ആരോഗ്യപ്രവര്‍ത്തകര്‍, പോലീസ് ഉദ്യോഗസ്ഥര്‍, പാലിയേറ്റീവ് കെയര്‍ വോളന്റീയര്‍മാര്‍ എന്നിവരടങ്ങുന്ന നാലുടീമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വിവിധ സ്ഥലങ്ങളില്‍ നിന്നുമെത്തുന്നവര്‍ക്കായി ആരോഗ്യവകുപ്പിന്റെ മൈക്ക് അനൗണ്‍സ്‌മെന്റും നടത്തുന്നുണ്ട്. സ്‌ക്രീനിങ്ങിനെത്തുന്നവരുടെ പേരും വിവരവും ശേഖരിച്ച് രോഗവിവരങ്ങള്‍ അറിയുകയും രോഗലക്ഷണങ്ങളുള്ളവരെ താലൂക്ക് ആശുപത്രിയിലേക്ക് അയക്കുകയും ചെയ്യും. ബോധവത്കരണത്തിനാവശ്യമായ ലഘുലേഖകളും സ്റ്റേഷനുകളില്‍ വിതരണം ചെയ്യും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...