കേരള പത്രപ്രവർത്തക യൂണിയൻ പ്രതിഷേധം പത്തനംതിട്ടയിലും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: മാധ്യമ പ്രവർത്തകരുടെ സ്വാതന്ത്ര്യത്തെ ഹനിക്കുകയും മാധ്യമ സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ ശ്രമിക്കുകയും ചെയ്യുന്ന പോലീസ് നടപടിക്കെതിരേ കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ടയിൽ ബഹുജന പ്രതിഷേധം ഉയർന്നു. മറുനാടൻ മലയാളി ഉടമ ഷാജൻ സ്കറിയയുമായി ബന്ധപ്പെട്ട കേസിന്റെ പേരിൽ പത്തനംതിട്ടയിൽ യൂണിയൻ ജില്ലാ കമ്മിറ്റിയംഗം ജി. വിശാഖനെതിരേ പോലീസ് നടത്തുന്ന നീക്കങ്ങൾ ചൂണ്ടിക്കാട്ടിയാണ് വിവിധ രാഷ്ട്രീയകക്ഷി, സർവീസ് സംഘടന, ട്രേഡ് യൂണിയൻ നേതാക്കൻമാർ പങ്കെടുത്ത് ബഹുജന സംഗമം സംഘടിപ്പിച്ചത്.

കെ യു ഡബ്ല്യു ജെ മുൻ സംസ്ഥാന പ്രസിഡന്റ് ബോബി ഏബ്രഹാം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സജിത്ത് പരമേശ്വരൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് പ്രഫ.സതീഷ് കൊച്ചുപറമ്പിൽ, ബിജെപി ജില്ലാ പ്രസിഡന്റ് വി.എ. സൂരജ്, കേരള കോൺഗ്രസ് സംസ്ഥാന വൈസ് ചെയർമാൻ പ്രഫ.ഡി.കെ. ജോൺ, ആർഎസ്പി സംസ്ഥാന സമിതിയംഗം അഡ്വ. ജോർജ് വർഗീസ്, യുടിയുസി സംസ്ഥാന കമ്മിറ്റിയംഗം ഡി.സജി, ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്‍റുമാരായ ബാബു ജോർജ്, ഡോ.സജി ചാക്കോ, ഐഎൻടിയുസി സംസ്ഥാന സെക്രട്ടറി ജ്യോതിഷ് കുമാർ മലയാലപ്പുഴ, ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി അഡ്വ.കെ. ഹരിദാസ്, ഡിസിസി വൈസ് പ്രസിഡന്റ് എ. സുരേഷ് കുമാർ, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം.ജി. കണ്ണൻ, ബിഎംഎസ് ജില്ലാ സെക്രട്ടറി എ.കെ. ഗിരീഷ്, എൻജിഒ സംഘ് സംസ്ഥാന ഡെപ്യൂട്ടി ജനറൽ സെക്രട്ടറി എസ്. രാജേഷ്, സെൻട്രൽ ട്രാവൻകൂർ ഡവലപ്മെന്റ് കൗൺസിൽ ചെയർമാൻ വിക്ടർ ടി. തോമസ്, യുടിയുസി സംസ്ഥാന സമിതിയംഗം തോമസ് ജോസഫ്, കെപിസി സെക്രട്ടറി അനീഷ് വരിക്കണ്ണാമല, കെയുഡബ്ല്യുജെ സംസ്ഥാന സമിതിയംഗം സാം ചെമ്പകത്തിൽ, ജില്ലാ സെക്രട്ടറി എ. ബിജു, വിനോദ് ഇളകൊള്ളൂർ, ബിജു കുര്യൻ, ജി. വിശാഖൻ തുടങ്ങിയവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മിന്നൽ സന്ദർശനത്തിനിടയിൽ ബാലവേല നേരിൽ കണ്ട് മുഖ്യമന്ത്രി ശിവകുമാർ ; കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി...

0
ബെംഗളൂരു: ബെംഗളൂരുവിലെ മാര്‍ക്കറ്റില്‍ ബാലവേല കണ്ടെത്തിയതോടെ നടപടിക്ക് നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി ഡി...

​മദ്യലഹരിയിലെ ക്രൂരത; ഭാര്യക്ക് നേരെ ഒഴിച്ച തിളച്ച വെള്ളം ദേഹത്തുവീണ് മകൾക്ക് പൊള്ളലേറ്റ സംഭവത്തിൽ...

0
മലപ്പുറം: മദ്യപിച്ചെത്തി ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ച് മധ്യവയസ്‌കന്‍. മലപ്പുറം...

എക്സാലോജിക് കേസ്; ഡിജിപിക്ക് ഇ ഡി കത്ത് നല്‍കിയത് വളരെ ഗൗരവമുള്ള കാര്യം: സണ്ണി...

0
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്സാലോജിക് ദുരൂഹ സാമ്പത്തിക ഇടപാട് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡിജിപിക്ക്...

നേപ്പാളിലെ ദുരന്തത്തിൽ മരണം 1400 കവിഞ്ഞു; 4994 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് ദുരന്ത നിവാരണ...

0
കാഠ്മണ്ഡു: നേപ്പാൾ ദുരന്തത്തിൽ മരണസംഖ്യ 1400 കടന്നു. 4994 പേരെ ഇനിയും...