സ്വകാര്യ ആശുപത്രിയിൽ ചികിത്സനടത്തവെ പിടിയിലായി ഗവണ്മെന്റ് ഡോക്ടർ ; കേസെടുത്ത് വിജിലൻസ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : സ്വകാര്യ ആശുപത്രിയിൽ ചികിത്സ നടത്തുന്നതിനിടെ വിജിലൻസ് പിടിയിലായ ഗവൺമെന്റ് ഡോക്ടറുടെപേരിൽ കേസെടുത്തു. മാനന്തവാടി ഗവ. മെഡിക്കൽ കോളേജിലെ കാർഡിയോ തൊറാസിക് സർജറി വിഭാഗം അസോസിയേറ്റ് പ്രൊഫസറായ ഡോ. വി. ശിവപ്രസാദിന്റെപേരിലാണ് കോഴിക്കോട് വിജിലൻസ് വിഭാഗം കേസെടുത്തത്. ജൂൺ അഞ്ചിനായിരുന്നു മലപ്പുറം കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ നടത്തുന്നതിനിടയിൽ ഡോക്ടറെ വിജിലൻസ് പിടികൂടിയത്.

ഡോ. ശിവപ്രസാദ് മാനന്തവാടി മെഡിക്കൽ കോളേജിൽനിന്ന് പ്രതിമാസം മൂന്നുലക്ഷം രൂപയും സ്വകാര്യ ആശുപത്രിയിൽനിന്ന് ഏഴുലക്ഷത്തോളം രൂപയും കൈപ്പറ്റിയിരുന്നു. മേയ് 26-നുശേഷം ഡോക്ടർ അവധിക്ക് അപേക്ഷ നൽകാതെ സർക്കാർ മെഡിക്കൽകോളേജിൽനിന്ന് വിട്ടുനിൽക്കുകയായിരുന്നു. സ്വകാര്യ ആശുപത്രിയിൽനിന്ന് പ്രതിഫലം വാങ്ങുന്നതിന്റെ രേഖകൾ വിജിലൻസ് സംഘം പരിശോധനയ്ക്കിടയിൽ കണ്ടെത്തിയിരുന്നു. നിലവിലെ അടിസ്ഥാനശമ്പളത്തിന്റെ 20 ശതമാനം തുക നോൺ പ്രാക്ടീസിങ് അലവൻസായി സർക്കാരിൽനിന്ന് കൈപ്പറ്റുന്നുമുണ്ടായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ബോംബ് ഭീഷണി സന്ദേശത്തെ തുടർന്ന് അഹമ്മദാബാദിൽ ഇൻഡിഗോ വിമാനത്തിന്റെ അടിയന്തര ലാൻഡിങ്

0
ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ അടിയന്തര ലാൻഡിങ് നടത്തി...

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നത് 44 ലക്ഷത്തോളം പേർ; ബിഹാറിൽ സ്ഥിതി ഗുരുതരമെന്ന് റിപ്പോർട്ട്

0
പാട്‌ന: ബിഹാറില്‍ 14 ജില്ലകള്‍ പ്രളയ ദുരിതത്തില്‍. പ്രളയത്തില്‍ 44 ലക്ഷം...

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം; കർശന സുരക്ഷാ മാനദണ്ഡങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിന്...

0
ദില്ലി: 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന...

മലയിൻകീഴിലെ ദാരുണ സംഭവം ; കുഞ്ഞിന്റെ കൊലപാതകത്തിന് പിന്നിൽ കുടുംബവഴക്കെന്ന് സംശയം

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒന്നരവയസ്സുകാരിയെ അമ്മ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍...