കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിയെ പീഡിപ്പിച്ച കേസില്‍ അതിജീവിതയുടെ മൊഴി തിരുത്താന്‍ സമ്മര്‍ദ്ദം ചെലുത്തിയ അഞ്ച് പേര്‍ക്കെതിരെ പോലീസ് കേസ് എടുത്തു. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഒരു നഴ്‌സിംഗ് അസിസ്റ്റന്റ്, ഒരു ഗ്രേഡ് 2 അറ്റന്‍ഡര്‍, മൂന്ന് ഗ്രേഡ് 1 അറ്റന്‍ഡര്‍മാര്‍ക്കും എതിരെയാണ് കേസ്. സാക്ഷിയെ സ്വാധീനിക്കല്‍ , ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്സെടുത്തിരിക്കുന്നത്. തൈറോയ്ഡ് ശസ്ത്രക്രിയക്കു ശേഷം ഐസിയുവിലേക്ക് മാറ്റിയപ്പോഴാണ് യുവതിയെ ആശുപത്രിയിലെ അറ്റന്‍ഡര്‍ ശശീന്ദ്രന്‍ പീഡിപ്പിച്ചത്.
അതേസമയം യുവതിയുടെ സ്വകാര്യ ഭാഗത്ത് സ്പര്‍ശിച്ചത് യൂറിന്‍ബാഗ് ഉണ്ടോയെന്ന് നോക്കിയതാണെന്നാണ് പ്രതി പറയുന്നത്. യൂറിന്‍ബാഗ് ഉണ്ടോയെന്ന് നോക്കിയതാണെന്ന് പ്രതി പറഞ്ഞതായി നഴ്‌സും മൊഴി നല്‍കിയത്. ശസ്ത്രിക്രിയ കഴിഞ്ഞ യുവതിയുടെ വസ്ത്രങ്ങള്‍ സ്ഥാനം മാറിക്കിടക്കുന്നതുകണ്ട് അറ്റന്‍ഡറോട് ചോദിച്ചിരുന്നെന്നും യൂറിന്‍ബാഗ് ഉണ്ടോ എന്ന് നോക്കിയതാണെന്ന് പ്രതി മറുപടി നല്‍കിയെന്നുമാണ് മൊഴി നല്‍കിയത്.





























