രോഗികൾ ഇനി നിലത്തുകിടക്കേണ്ട ; മെഡിക്കൽ കോളേജിൽ ഉപയോഗിക്കാതെ കിടക്കുന്ന മുറികൾ സജ്ജമാക്കുന്നു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : മെഡിക്കൽകോളേജ് ആശുപത്രിയിൽ ജനറൽമെഡിസിനിലും അത്യാഹിത വിഭാഗത്തിലുമായി നിലത്തുകിടക്കുന്ന രോഗികളെ മാറ്റിപ്പാർപ്പിക്കാൻ ഇടം സജ്ജമാക്കുന്നു. കിടത്തിച്ചികിത്സ വേണ്ടവർക്ക് ജനറൽമെഡിസിനിലെ വാർഡിനു പുറമേ പുതിയ സജ്ജീകരണങ്ങളുള്ള മുറികൾ ആരംഭിക്കാനാണു തീരുമാനം. ആശുപത്രിയിലെത്തന്നെ ഉപയോഗിക്കാതെ ഒഴിഞ്ഞുകിടക്കുന്ന മുറികളിലേക്കാകും ഇവരെ മാറ്റുക. പഴയ മുറികളായതിനാൽ അറ്റകുറ്റപ്പണികൾ നടത്തിയശേഷമാകും പൂർണമായും കിടത്തിച്ചികിത്സ തുടങ്ങുക. പഴയ അത്യാഹിതവിഭാഗത്തിലും അതിനു മുകളിലെ നിലയിലുമാണ് അധികമായി എത്തുന്ന രോഗികളെ കിടത്താനുദ്ദേശിക്കുന്നതെന്ന് അധികൃതർ പറഞ്ഞു.

ആദ്യഘട്ടമെന്നോണം പഴയ അത്യാഹിതവിഭാഗത്തിലേക്ക് രോഗികളെ മാറ്റിത്തുടങ്ങി. പഴയ അത്യാഹിതവിഭാഗത്തിനു മുകളിൽ മൂന്ന് വാർഡുകൾക്കുള്ള സ്ഥലമുണ്ട്. എങ്കിലും, അവിടെ മേൽക്കൂരയിൽ ചോർച്ചയുള്ളതിനാൽ അതിന്റെ അറ്റകുറ്റപ്പണികൾ കഴിഞ്ഞാൽമാത്രമേ മാറ്റാനാകൂ. മഴക്കാലമായതിനാൽ ഇനി രോഗികളുടെ എണ്ണം വർധിക്കും. എത്രയുംപെട്ടെന്ന് പണികൾ നടത്തി വാർഡ് സജ്ജമാക്കണമെന്നാണ് രോഗികളുടെ ആവശ്യം. ശരാശരി 40 കിടക്കകൾ ഇടാനുള്ള സൗകര്യമാണ് നിലവിൽ ജനറൽമെഡിസിനിലെ ഒരു വാർഡിലുള്ളത്.

ഇവയ്ക്കുപുറമേ വാർഡിനു മുൻപിലെ ഇട വരാന്തകളിലും കട്ടിലുകൾ ഇട്ടാണ് പനിയും അനുബന്ധരോഗങ്ങളുമായി എത്തുന്നവരെ കിടത്തുന്നത്. രോഗികളുടെ എണ്ണം കൂടുമ്പോൾ ജനറൽമെഡിസിനിൽ മൂന്നുമുതൽ എട്ടുവരെയുള്ള വാർഡുകളുടെ വരാന്തയിൽ നിലത്തു പായവിരിച്ചും ട്രോളികളിലുമായാണ് കിടത്തുന്നത്. 80 കിടക്കകൾ അത്യാഹിത വിഭാഗത്തിലുണ്ട്. വരാന്തകളിലുൾപ്പെടെ ഓരോ വാർഡിലും ഏകദേശം 60 രോഗികൾ ഉണ്ടാകും. ഡോക്ടറിനു സൗകര്യമെന്നോണം അവരുടെ രോഗികൾക്ക് അടുത്തടുത്തുള്ള കിടക്കകളാണ് ഇതുവരെ നൽകിയിരുന്നത്. പുതിയ മുറികൾ കൊണ്ടുവരുന്നതിലൂടെ വിവിധ ഇടങ്ങളിൽ കിടക്കുന്ന രോഗികളുടെ അടുത്തെത്തി പരിചരിക്കേണ്ടത് ഡോക്ടർമാർക്ക് അസൗകര്യമാകുമെന്ന അഭിപ്രായവുമുയരുന്നുണ്ട്.

ആശുപത്രി വികസനസമിതിയുടെ യോഗത്തിലാണ് കിടപ്പു രോഗികൾക്ക് പുതിയ കിടക്കകൾ സജ്ജീകരിക്കുന്നതിൽ പരിഹാരമാക്കുമെന്ന തീരുമാനം കൈക്കൊണ്ടത്. രോഗികളെ നിലത്ത് കിടത്തുന്നത് ഒഴിവാക്കണമെന്ന് മന്ത്രി കെ. മുരളീധരന്റെ നിർദേശത്തിനുശേഷവും മെഡിക്കൽകോളേജ് ആശുപത്രിയിൽ രോഗികളെ നിലത്തുകിടത്തിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനം : കൊച്ചിയില്‍ ഇന്ന് കടുത്ത ഗതാഗത നിയന്ത്രണം ; ആലുവയിലേക്കുള്ള വാഹനങ്ങൾ...

0
കൊച്ചി : ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്റെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് കൊച്ചിയില്‍...

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ സംഭവം : ചേന്തി അനിലിനെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് അപേക്ഷ...

0
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസിൽ ചേന്തി അനിലിനെ പോലീസ് കസ്റ്റഡിയിൽ...

ആധാറിലെ ജനനത്തീയതി തിരുത്തൽ അനിശ്ചിതത്വത്തിൽ ; അപേക്ഷ സ്വീകരിക്കാതെ സേവനകേന്ദ്രങ്ങൾ

0
ആലപ്പുഴ : ആധാർ കാർഡിലെ ജനനത്തീയതി തിരുത്തലുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളിൽ അവ്യക്തതകളേറെയുള്ളതിനാൽ...

വയോധികയെ കഴുത്തറുത്ത് കൊലപ്പെടുത്തി ; സ്വർണ്ണവും പണവും കാണാനില്ല, കൊല കവർച്ചയ്ക്കിടെയെന്ന് സംശയം

0
നാഗർകോവിൽ : ഒറ്റയ്ക്കു താമസിച്ചിരുന്ന വയോധികയെ കഴുത്തറത്ത്‌ കൊലപ്പെടുത്തി 20 പവൻ...