കരിങ്കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസ് ; മൂന്നുപ്രതികൾക്കും ജീവപര്യന്തം

For full experience, Download our mobile application:
Get it on Google Play

മഞ്ചേരി : മഞ്ചേരി നഗരസഭാ കൗൺസിലറായിരുന്ന തലാപ്പിൽ അബ്ദുൽജലീലിനെ (കുഞ്ഞാക്ക-57) കരിങ്കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ മൂന്നു പ്രതികൾക്കും ജീവപര്യന്തം തടവും ഒരുലക്ഷം രൂപവീതം പിഴയും ശിക്ഷ. മഞ്ചേരി നെല്ലിക്കുത്ത് കോട്ടക്കുത്ത് മാട്ടയിൽ ഷുഹൈബ് (കൊച്ചു-29), നെല്ലിക്കുത്ത് ഒലിപ്രക്കാട് പതിയൻതൊടിക അബ്ദുൽ മാജിദ് (30), പാണ്ടിക്കാട് വള്ളുവങ്ങാട് സൗത്ത് കറുത്തേടത്ത് ഷംസീർ (36) എന്നിവരെയാണ് മഞ്ചേരി മൂന്നാം അഡീഷണൽ ജില്ലാസെഷൻസ് കോടതി ജഡ്ജി എസ്. സൂരജ് ശിക്ഷിച്ചത്. പ്രതികൾ പിഴയടച്ചാൽ തുക അബ്ദുൽ ജലീലിന്റെ കുടുംബത്തിന് നൽകണം.

വാഹനത്തിന്റെ ചില്ലുകൾ അടിച്ചുതകർത്തതിന് ഉടമയ്ക്ക് 25,000 രൂപ നഷ്ടപരിഹാരവും നൽകണം. മൂന്നുപ്രതികൾക്കെതിരേയും കൊലക്കുറ്റം തെളിഞ്ഞു. പുറമേ ഒന്നും രണ്ടും പ്രതികളായ ഷുഹൈബ്, അബ്ദുൽ മാജിദ് എന്നിവർക്കെതിരേ വാഹനം അടിച്ചുതകർക്കൽ, സാക്ഷികളെ ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങളും പ്രോസിക്യൂഷന് തെളിയിക്കാനായി. ബുധനാഴ്ച രാവിലെ 11-ന് കോടതി പ്രതികളെ കുറ്റക്കാരെന്ന് കണ്ടെത്തി. തുടർന്ന് പ്രതികളോട് എന്തെങ്കിലും പറയാനുണ്ടോയെന്ന് ആരാഞ്ഞു. കുടുംബത്തിന്റെ അത്താണിയാണ് തങ്ങളെന്നും ശിക്ഷ പരമാവധി ഇളവുചെയ്യണമെന്നും പ്രതികൾ ആവശ്യപ്പെട്ടു.

എന്നാൽ, ഒളിവിൽപ്പോയി സാക്ഷികളെ തുടർച്ചയായി ഭീഷണിപ്പെടുത്തിയ ഒന്നാംപ്രതിക്ക് വധശിക്ഷയും മറ്റുരണ്ടുപേർക്ക് പരമാവധി ശിക്ഷയും നൽകണമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. പിന്നീട്, കോടതി മൂന്നുപ്രതികൾക്കും ജീവപര്യന്തം തടവുംപിഴയും വിധിച്ചു. പ്രതികളെ ശിക്ഷ അനുഭവിക്കുന്നതിനായി തവനൂർ സെൻട്രൽ ജയിലിലേക്കയച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുട്ടിൽ മരംമുറി : അഗസ്റ്റിൻ സഹോദരന്മാർ ഇന്ന് ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാവും

0
ചോറ്റാനിക്കര: മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട വഞ്ചനാകേസിൽ അഗസ്റ്റിൻ സഹോദരന്മാർ ഇന്ന് ചോറ്റാനിക്കര...

സൗദിയിലെ വിവിധ പ്രവിശ്യകളിൽ വെള്ളിയാഴ്ച വരെ മഴയുണ്ടാകും ; വെള്ളപ്പൊക്ക മേഖലകളിൽ നിന്ന് ഒഴിഞ്ഞുമാറാൻ...

0
റിയാദ് : സൗദിയുടെ വിവിധ ഭാ​ഗങ്ങളിൽ വരും ദിവസങ്ങളിൽ ശക്തമായ മഴയുണ്ടാകുമെന്ന്...

ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം ; പ്രതി കസ്റ്റഡിയിൽ

0
തിരുവനന്തപുരം: തലസ്ഥാനത്തെ മാനവീയം വീഥിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം....

പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധ ഭീതി ; എണ്ണവില ഉയരുന്നു

0
വാഷിങ്ടണ്‍: ഗൾഫിൽ വീണ്ടും യുദ്ധഭീതി പടർത്തി ഇറാൻ-അമേരിക്ക ആക്രമണ പ്രത്യാക്രമണം. ഇതോടെ...