തിരുവനന്തപുരം : മെഡിക്കൽ പഠനത്തിൽ ഗവേഷണത്തിന് പ്രാധാന്യം നൽകുന്ന സംസ്ഥാന ആരോഗ്യശാസ്ത്ര ഗവേഷണ നയം വരുന്നു. ഉന്നതവിദ്യാഭ്യാസ കൗൺസിൽ തയ്യാറാക്കിയ നയത്തിന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതവിദ്യാഭ്യാസ ഉപദേശക സമിതിയോഗം അംഗീകാരം നൽകി.
എല്ലാ ഗവ.മെഡിക്കൽ കോളേജുകളെയും ഗവേഷണ കേന്ദ്രമാക്കുമെന്നതടക്കം നയത്തിലുണ്ട്. ഐ.സി.എം.ആർ മാനദണ്ഡം പാലിച്ച് 5വർഷം വരെയുള്ള ഗവേഷണ പ്രോജക്ടുകൾ നൽകും. അസി.പ്രൊഫസർമാർക്ക് 3വർഷത്തേക്ക് ഗവേഷണ ഫെലോഷിപ്പ് നൽകും. അവർക്ക് രാജ്യത്തെ ബയോമെഡിക്കൽ കേന്ദ്രങ്ങളിൽ ഗവേഷണം നടത്താം. ആരോഗ്യ സർവകലാശാല ഇതിന് അംഗീകാരം നൽകും.