ഡോ. തോമസ് മാത്യു മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറായി ഡോ. തോമസ് മാത്യുവിനെ നിയമിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്. കമ്മ്യൂണിറ്റി മെഡിസിന് വിഭാഗം പ്രൊഫസറായ ഡോ. തോമസ് മാത്യു നിലവില് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടറാണ്. മുമ്പ് തിരുവനന്തപുരം, എറണാകുളം, ഇടുക്കി മെഡിക്കൽ കോളേജുകളിൽ പ്രിൻസിപ്പലായി സേവനമനുഷ്ഠിച്ചിരുന്നു.

1984ൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും എംബിബിഎസ് കരസ്ഥമാക്കി. 1993ല് പൊതുജനാരോഗ്യത്തിൽ ഡിപ്ലോമ നേടി. 1995ല് കമ്മ്യൂണിറ്റി മെഡിസിനിൽ എംഡി കരസ്ഥമാക്കി. 2003ല് എബിഎയും, 2012ൽ ഫെയ്മർ ഫെലോഷിപ്പും നേടി. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം മെഡിക്കൽ കോളേജുകളിലായി കമ്മ്യൂണിറ്റി മെഡിസിന് വിഭാഗത്തില് 27 വര്ഷം അധ്യാപകനായും 11 വര്ഷം പ്രൊഫസറായും സേവനമനുഷ്ഠിച്ചു. പൊതുജനാരോഗ്യ വിദഗ്ധൻ എന്ന നിലയില് ദീർഘനാളത്തെ അനുഭവ പരിചയത്തിന് ശേഷമാണ് ഡോ. തോമസ് മാത്യു ഉന്നത പദവിയിലെത്തുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ കഴിയില്ലെന്ന് എം വി...

0
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ...

പിഎം ശ്രീ പദ്ധതിയിൽ അറബിക്കടൽ പരാമർശം ആവർത്തിച്ച് മന്ത്രി കെ എം ഷാജി

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോള്‍ അറബിക്കടല്‍...

കാസർഗോഡ് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

0
കാസർഗോഡ്: കാസർഗോഡ് കോളിയടുക്കത്ത് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച...

കരുനാഗപ്പള്ളിയിൽ കാണാതായ ഏഴാം ക്ലാസുകാരനായി തിരച്ചിൽ ശക്തമാക്കി

0
കരുനാഗപ്പള്ളി: ഇന്നലെ മുതൽ കാണാതായ ഏഴാം ക്ലാസ് വിദ്യാർത്ഥിക്കായി കന്നേറ്റി...