Sunday, April 20, 2025 8:24 pm

മെഡിക്കൽ ഫീസ് വർധന : സർക്കാർ ഇടപെടണമെന്ന് രക്ഷിതാക്കളുടെ സംഘടന

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സ്വാശ്രയ മെഡക്കൽ കോളജ് മാനേജുമെന്റുകൾ വൻതോതിൽ ഫീസ് വർധിപ്പിച്ച സാഹചര്യത്തിൽ സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് മെഡിക്കൽ വിദ്യാർഥികളുടെ രക്ഷിതാക്കളുടെ സംഘടനയായ പേരന്റ്സ് അസോസിയേഷൻ ഫോർ മെഡിക്കൽ സ്റ്റുഡൻസ്(പാംസ്).

മിടുക്കരായ വിദ്യാർഥികളോടുള്ള ഈ ക്രൂരത ജനകീയ സർക്കാറിന് കണ്ടില്ലെന്ന് നടിക്കാനാവില്ല. അതിനാൽ ഉയർന്ന റാങ്കുള്ള മിടുക്കരായ വിദ്യാർഥികൾ അലോട്ട്മെന്റിൽ പങ്കെടുക്കാതെ മാറി നിൽക്കുന്ന സാഹചര്യം ഒഴിവാക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് പാംസ് ആവശ്യപ്പെട്ടു. കേരളത്തിലെ സ്വാശ്രയ മെഡിക്കൽ കോളേജുകളിലേക്ക് ഈ വർഷം 6, 22,800 രൂപ മുതൽ 7,65,400 രൂപ വരെയാണ് ഫീസ് നിർണയ സമിതി നിശ്ചയിച്ചത്.

അതിനെതിരെ മാനേജ്മെന്റുകൾ ഹൈക്കോടതിയെ സമീപിക്കുകയും മാനേജ്മെന്റുകൾ ആവശ്യപ്പെടുന്ന പരമാവധി ഫീസ് കൊടുക്കേണ്ടി വരുമെന്നു കാണിച്ച് നോട്ടിഫിക്കേഷൻ നൽകാൻ എൻട്രൻസ് കമ്മിഷണറോട് ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ അറിയിക്കുകയും ചെയ്തു. കേരളത്തിലെ സ്വാശ്രയ മെഡിക്കൽ കോളജുകളെക്കാൾ പത്തിരട്ടിയെങ്കിലും ഗുണനിലവാരം കൂടുതലുള്ള ഡീംഡ് യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള കോളേജുകളിൽപ്പോലും ഇത്ര ഉയർന്ന ഫീസില്ല.

തമിഴ്നാട്ടിലും, കർണ്ണാടകയിലും 50% കുട്ടികൾക്ക് 2 ലക്ഷത്തിനു താഴെയുള്ള ഫീസിൽ പഠിക്കാൻ കഴിയുന്നു. കേരളത്തിലെ സ്വാശ്രയ മാനേജ്മെന്റുകളുടെ നീതീകരിക്കാനാവാത്ത കച്ചവട താല്പര്യവും പണത്തോടുള്ള ആർത്തിയും കാരണം വളരെ കഷ്ടപ്പെട്ടു പഠിച്ച് റാങ്കിൽ മുന്നിലെത്തിയ പാവപ്പെട്ട വിദ്യാർഥികൾ ആശങ്കയിലാണ്. അവരുടെ മെഡിക്കൽ വിദ്യാഭ്യാസമെന്ന സ്വപ്നമാണ് വിദ്യാഭ്യാസകച്ചവടക്കാരായ സ്വാശ്രയ മാനേജ്മെന്റുകൾ തട്ടിത്തെറിപ്പിച്ചതെന്നും പാംസ് പറയുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അമൃത് 2.O : ജല ശുദ്ധീകരണ പ്ലാൻ്റിനായി കൂറ്റൻ പൈപ്പുകളെത്തി

0
പത്തനംതിട്ട : അതിരൂക്ഷമായ ജലദൗർലഭ്യം നേരിടുന്ന നഗരത്തിൽ ശാശ്വത പരിഹാരം കാണാനുള്ള...

കൊടകരയിൽ മര്‍മചികിത്സ കേന്ദ്രത്തില്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം

0
കൊടകര: ചികിത്സക്കെത്തിയ യുവതിയോട് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ മര്‍മചികിത്സകേന്ദ്രം നടത്തിപ്പുകാരൻ അറസ്റ്റിൽ....

സർക്കാർ നിർദേശിക്കപ്പെട്ടിലുള്ള സുരക്ഷാ പരിശോധനകൾ പാലിക്കാതെയാണ് കോന്നി ഇക്കോ ടൂറിസം കേന്ദ്രവും അടവി കുട്ടവഞ്ചി...

0
കോന്നി : സർക്കാർ നിർദേശിക്കപ്പെട്ടിലുള്ള സുരക്ഷാ പരിശോധനകൾ പാലിക്കാതെയും നടപ്പിലാക്കാതെയുമാണ് നാളിതുവരെയും...

പഞ്ചാബിനെ ഏഴ് വിക്കറ്റിന് തകർത്ത് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു

0
മുല്ലാൻപൂർ: വിരാട് കോഹ്‌ലി മുന്നിൽ നിന്നു നയിച്ച മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ്...