ചികിത്സാ പിഴവ് ; പത്തനംതിട്ട സെന്റ് ലൂക്ക് ആശുപത്രിയിലെ ഡോക്ടർക്കെതിരെയുള്ള കേസിൽ നടപടികൾ തടഞ്ഞുകൊണ്ട് ഹൈക്കോടതി ഉത്തരവായി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: കുട്ടിയുടെ ചികിത്സാ പിഴവുമായി ബന്ധപ്പെട്ട് ചിറ്റാർ സീതത്തോട് വില്ലേജിൽ വയ്യാറ്റുപുഴ എന്ന സ്ഥലത്തു കണ്ണങ്കര വീട്ടിൽ സുധാകരൻ മകൻ സൂരജിന്റെ പരാതിയിന്മേൽ പത്തനംതിട്ട സെൻറ് ലൂക്ക് ആശുപത്രി ഡോക്ടർക്കെതിരെ പത്തനംതിട്ട പോലീസ് രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസിൽ കടുത്ത നടപടികൾ എടുത്തുപോകരുതെന്ന് പോലീസിനോട് നിർദേശിച്ച് കേരള ഹൈക്കോടതി ഉത്തരവായി.

ചികിത്സ പിഴവുമായി ബന്ധപ്പെട്ട സുപ്രീം കോടതിയുടെ മാർഗ്ഗ നിർദ്ദേശങ്ങൾ പാലിച്ചില്ല എന്നും സൂരജിന്റെ ആരോപണങ്ങൾക്ക് യാതൊരു അടിസ്ഥാനമില്ല എന്നും ചൂണ്ടിക്കാട്ടിയാണ് ആശുപതി അഡ്വ.എസ്.ഷാനവാസ് അഡ്വ.പി.എ.ഹൻ സലാഹ് മുഹമ്മദ്, അഡ്വ.എ.ഷെഫിക്ക് എന്നിവർ മുഖേന കേരളാ ഹൈക്കോടതിയെ സമീപിച്ചത്. കുട്ടി പൂർണ ആരോഗ്യവതിയായി പോകുന്നതും തിരികെ ഇറങ്ങി വരുന്നതുമായ ആശുപത്രിയിലേക്ക് രംഗങ്ങൾ മുഴുവനും ആശുപ്രതിയിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.

പത്തനംതിട്ട നഗരത്തിന്റെ ഹൃദയ ഭാഗത്തു സ്ഥിതി ചെയ്യുന്ന സെന്റ് ലൂക്ക് ആശുപത്രി 1982 ഡോ.എ.ടി.തോമസ് ആണ് സ്ഥാപിച്ചത്. അദ്ദേഹത്തിന്റെ മക്കളും മരുമക്കളും ഡോക്ടർമാരായി ഇപ്പോൾ സേവനം അനുഷ്ടിച്ചു വരുന്നു. വൻകിട ആശുപ്രതികൾ ഇല്ലാതിരുന്ന കാലഘട്ടത്തിൽ കിഴക്കൻ പ്രദേശങ്ങളിലെ സാധാരണ ജനങ്ങൾക്ക് സഹായമാകുന്നതിനു വേണ്ടിയാണ് ഈ ആശുപത്രി സ്ഥാപിച്ചത്.

മാതൃ ശിശു സംരക്ഷണത്തിൽ ഈ ആശുപ്രതി ഇതിനകം വലിയ ജനപ്രീതി നേടിയിട്ടുണ്ട്. നിലവിൽ സുസജ്ജമായ ഒരു ലബോറട്ടറിയും ഓപ്പറേഷൻ തീയറ്ററും, x y യൂണിറ്റും ആൾ സൗണ്ട് സ്കാനിങ്ങും ഐപി യൂണിറ്റും ഈ ആശുപത്രിയിൽ ഉണ്ട്. ശിശു രോഗ വിഭാഗത്തിൽ പ്രതിദിനം 150 കുട്ടികളെ ചികിത്സിക്കാറുണ്ട്. വിദഗ്ധരായ ഡോക്ടർമാരുടെ നേതൃത്വത്തിൽ വിവിധ വിഭാഗങ്ങൾ ഈ ആശുപ്രതിയിൽ പ്രവർത്തിച്ചുവരുന്നു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കള്ളക്കടൽ ജാഗ്രതാ നിർദേശം : 1.8 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്ക് സാധ്യത ;...

0
തിരുവനന്തപുരം: കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന...

ലഹരിയുടെ വേരറുത്ത് ഓപ്പറേഷൻ തൂഫാൻ ; അറസ്റ്റിലായവരുടെ എണ്ണം പതിനായിരത്തിലേക്ക്

0
തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 35...

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...