: ചികിത്സാപ്പിഴവിനെത്തുടര്‍ന്ന് ഒന്നര വയസുള്ള വനവാസി ബാലന്റെ കൈയ്‌ക്ക് വൈകല്യം സംഭവിച്ചതായി പരാതി

For full experience, Download our mobile application:
Get it on Google Play

വയനാട് : ചികിത്സാപ്പിഴവിനെത്തുടര്‍ന്ന് ഒന്നര വയസുള്ള വനവാസി ബാലന്റെ കൈയ്‌ക്ക് വൈകല്യം സംഭവിച്ചുവെന്ന പരാതിയുമായി പിതാവ് രംഗത്ത്. സുഗന്ധഗിരി സ്വദേശിയായ സന്തോഷാണ് പരാതിയുമായി രംഗത്തെത്തിയത്. കൈനാട്ടി ജനറല്‍ ആശുപത്രിയില്‍ പ്രസവ സമയത്തുണ്ടായ ചികിത്സാപ്പിഴവാണ് വൈകല്യത്തിനു കാരണമായതെന്നാണ് പരാതി. യാതൊരു ആനുകൂല്യവും ചികിത്സാ സഹായവും ലഭിച്ചില്ലെന്നും സന്തോഷ് പറഞ്ഞു. പ്രസവ സമയത്ത് കുട്ടിയെ പുറത്തെടുത്തപ്പോഴുണ്ടായ പിഴവിലാണ് കൈയ്‌ക്ക് വൈകല്യം സംഭവിച്ചത്. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ കുട്ടിയെ സ്വകാര്യ മെഡിക്കല്‍ കോളേജിലെത്തിക്കാന്‍ നിര്‍ദ്ദേശിക്കുയായിരുന്നു. ഒന്നരവര്‍ഷത്തിനു ശേഷവും കുട്ടിയക്ക് ഫിസിയോ തെറാപ്പി നല്‍കിക്കൊണ്ടിരിക്കുകയാണ്.

ചികിത്സാ സഹായം നല്‍കാമെന്ന് ജനറല്‍ ആശുപത്രി സൂപ്രണ്ട് ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ യാതൊരു വിധ ചികിത്സാ സഹായവും ആനുകൂല്യങ്ങളും ലഭ്യമായിട്ടില്ലെന്ന് പിതാവ് പറയുന്നു. കുട്ടിയുടെ ദുരവസ്ഥയെക്കുറിച്ചുള്ള വാര്‍ത്തകള്‍ മുന്‍പും മാദ്ധ്യമങ്ങളില്‍ വന്നിരുന്നു. സംഭവത്തില്‍ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു. എന്നാല്‍ യാതൊരു പ്രയോജനവുമുണ്ടായിട്ടില്ലെന്നും അധികൃതര്‍ ഉടന്‍ ഇടപെടണമെന്നും രാക്ഷിതാക്കള്‍ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...