വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ ശ്രീലങ്കയില്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തില്‍

For full experience, Download our mobile application:
Get it on Google Play

കൊളംബോ : മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ ശ്രീലങ്കയിലെത്തി. ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലായ ശ്രീലങ്കയ്ക്ക് കൂടുതല്‍ പിന്തുണ നല്‍കുന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ സന്ദര്‍ശനത്തില്‍ ചര്‍ച്ച ചെയ്തേക്കും. കഴിഞ്ഞ ദിവസം ഇന്ത്യ നാല്പതിനായിരം ടണ്‍ അരിയും ഡീസലും സാമ്പത്തിക സഹായവും പ്രഖ്യാപിച്ചിരുന്നു. നാളെ നടക്കുന്ന ബിംസ്റ്റെക് മന്ത്രിതല യോഗത്തിലും എസ്.ജയശങ്കര്‍ പങ്കെടുക്കും. തടവിലാക്കിയ മത്സ്യത്തൊഴിലാളികളെ വിട്ടയക്കാന്‍ അടിയന്തര നടപടി വേണമെന്ന് ഇന്ത്യ ആവശ്യപ്പെടുകയും ചെയ്തു.

ഇതിനിടെ ശ്രീലങ്കയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തമാകുകയാണ്. പ്രസിഡന്റ് ഗോതപായ രജപക്സേയുടെ രാജി ആവശ്യപ്പെട്ട് കൂടുതല്‍ മേഖലകളില്‍ ജനം തെരുവിലിറങ്ങി. പ്രതിസന്ധിയില്‍ ഉലയുന്ന ശ്രീലങ്കയില്‍ വിലക്കയറ്റം അതിരൂക്ഷമായിട്ടുണ്ട്. അരക്കിലോ പാല്‍പ്പൊടിക്ക് 800 രൂപയ്ക്ക് അടുത്തായി വില. അരി കിലോയ്ക്ക് 290 രൂപയായി ഉയര്‍ന്നു. ഭക്ഷ്യവസ്തുക്കള്‍ക്കും മരുന്നുകള്‍ക്കും ക്ഷാമം തുടരുകയാണ്. ഇന്ധനവില ഇന്നലെ വീണ്ടും കൂട്ടിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കള്ളക്കടൽ ജാഗ്രതാ നിർദേശം : 1.8 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്ക് സാധ്യത ;...

0
തിരുവനന്തപുരം: കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന...

ലഹരിയുടെ വേരറുത്ത് ഓപ്പറേഷൻ തൂഫാൻ ; അറസ്റ്റിലായവരുടെ എണ്ണം പതിനായിരത്തിലേക്ക്

0
തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 35...

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...