16-കാരിയുടെ അണ്ഡം വില്‍പന നടത്തിയ സംഭവം : തമിഴ്‌നാട്ടില്‍ നാല് ആശുപത്രികള്‍ അടച്ചുപൂട്ടി

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: 16-കാരിയുടെ അണ്ഡം വില്‍പന നടത്തിയെന്ന ആരോപണത്തില്‍ തമിഴ്‌നാട്ടിലെ നാല് ആശുപത്രികള്‍ അടച്ചുപൂട്ടാന്‍ സംസ്ഥാന ആരോഗ്യ വകുപ്പ് ഉത്തരവിട്ടു. വിവിധ ആശുപത്രികളിലെത്തി പെണ്‍കുട്ടിയെ അമ്മ നിര്‍ബന്ധിച്ച്‌ എട്ടു തവണ അണ്ഡം വില്‍പന നടത്തിയ സംഭവത്തിലാണ് നടപടി. ‘ഒരു കുട്ടിയുള്ള 21-35 പ്രായത്തിലുള്ള പ്രായപൂര്‍ത്തിയായ വിവാഹിതരായ സ്ത്രീകള്‍ക്ക് മാത്രമേ അണ്ഡം ദാനംചെയ്യാന്‍ അനുവാദമുള്ളൂ അതും ഒരിക്കല്‍ മാത്രം. ഈ സംഭവത്തില്‍ 16-കാരിയെ പലതവണ നിര്‍ബന്ധിപ്പിച്ച്‌ അണ്ഡം വില്‍പന നടത്തി. തമിഴ്‌നാട് ആരോഗ്യ മന്ത്രി എം.എ.സുബ്രഹ്‌മണ്യന്‍ പറഞ്ഞു. ഇത് സംബന്ധിച്ച്‌ അന്വേഷണം നടത്തിയ സമിതി നിയമലംഘനങ്ങളുടെ ഒരു പരമ്പരയാണ് കണ്ടെത്തിയതെന്നും അദ്ദേഹം വിശദീകരിച്ചു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായെന്ന് വരുത്തിത്തീര്‍ക്കാന്‍ വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മ്മിച്ചു. കൂടാതെ ഭര്‍ത്താവിന്റേതെന്ന പേരില്‍ വ്യാജമായി സമ്മതപത്രവും ഉണ്ടാക്കി. അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്‌നോളജി ആക്‌ട് ലംഘിച്ചുവെന്നാണ് ആശുപത്രികള്‍ക്കെതിരായ ആരോപണം. മതിയായ യോഗ്യതയുള്ള കൗണ്‍സിലര്‍മാര്‍ ആശുപത്രികളിലുണ്ടായിരുന്നില്ല. അണ്ഡദാനം സംബന്ധിച്ച നടപടികളുടെ ഗുണദോഷങ്ങളേക്കുറിച്ച്‌ പെണ്‍കുട്ടിക്ക് വേണ്ട ഉപദേശം നല്‍കിയില്ലെന്നും അന്വേഷണസമിതി കണ്ടെത്തി.

അനധികൃതമായി ആധാര്‍ നിര്‍മ്മിച്ചതിനെതിരെയും പോക്‌സോ വകുപ്പുകളും ചേര്‍ത്താണ് അധികൃതര്‍ക്കെതിരെയും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്കെതിരെയും കേസെടുത്ത് അന്വേഷണം നടത്താനൊരുങ്ങുന്നത്. ആശുപത്രികള്‍ക്ക് 50 ലക്ഷംവരെ പിഴയും ഇതിലുള്‍പ്പെട്ട ഡോക്ടര്‍മാര്‍ക്ക് പത്ത് വര്‍ഷം വരെ തടവും ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ടെന്ന് തമിഴ്‌നാട് ആരോഗ്യ മന്ത്രി പറഞ്ഞു.

രോഗികളുടെ താത്പര്യം കണക്കിലെടുത്ത് ആശുപത്രികള്‍ അടച്ചിടാന്‍ രണ്ടാഴ്ച സമയം നല്‍കിയിട്ടുണ്ട്. ഇതില്‍ രണ്ട് ആശുപത്രികള്‍ സംസ്ഥാന ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി പ്രകാരമുള്ള എംപാനല്‍മെന്റ് നഷ്ടപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിലേയും ആന്ധാപ്രദേശിലേയും ഓരോ ആശുപത്രികളും അണ്ഡവില്‍പനയില്‍ പങ്കാളികളായിട്ടുണ്ടെന്നും ആരോപണമുണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എഫ് സി ആർ എ ഭേദഗതി ബിൽ : മുൻകാല പ്രാബല്യം ഒഴിവാക്കാൻ നീക്കം...

0
ന്യൂഡൽഹി : വിദേശ സംഭവാന നിയന്ത്രണ ഭേദഗതി ബില്ലിൽ ഇളവിന് തയ്യാറായി...

തോട്ടപ്പള്ളി സ്പില്‍വേയിൽ മാലിന്യനീക്കം തുടങ്ങി ; ദേശീയപാതയിൽ വൻ ഗതാഗതക്കുരുക്ക്

0
ആലപ്പുഴ: തോട്ടപ്പള്ളി സ്പില്‍വേയിൽ മാലിന്യനീക്കം തുടങ്ങിയതോടെ ദേശീയപാതയിൽ വൻ ഗതാഗതക്കുരുക്ക്. ദേശീയപാത...

പരീക്ഷാ ക്രമക്കേടുകളിൽ വിദ്യാർത്ഥി പ്രതിഷേധം : ജാർഖണ്ഡ് നിയമസഭാ പരിസരത്ത് ഇന്നുമുതൽ നിരോധനാജ്ഞ

0
റാഞ്ചി : വിദ്യാർത്ഥി പ്രതിഷേധം തുടരുന്നതിനിടെ ജാർഖണ്ഡ് നിയമസഭാ പരിസരത്ത് നിരോധനാജ്ഞ....

ഒഴിഞ്ഞ മദ്യക്കുപ്പി തിരികെ നല്‍കിയാല്‍ ഇനി 20 രൂപയില്ല ; പദ്ധതി നിര്‍ത്തലാക്കി ബെവ്കോ

0
കൊച്ചി : പ്ലാസ്റ്റിക് മദ്യക്കുപ്പികള്‍ തിരികെ വാങ്ങുന്ന പദ്ധതി നിര്‍ത്തലാക്കി ബെവ്‌കോ....