കോട്ടയം മെഡിക്കല്‍ കോളേജിലെ അനാസ്ഥ : മകളുടെ ജീവന്‍ നഷ്ടമായെന്ന പരാതിയുമായി പിതാവ്

For full experience, Download our mobile application:
Get it on Google Play

കോട്ടയം : കോട്ടയം മെഡിക്കല്‍ കോളേജിലെ ചികില്‍സയിലുണ്ടായ അനാസ്ഥയില്‍ മകളുടെ ജീവന്‍ നഷ്ടമായെന്ന പരാതിയുമായി പിതാവ്. ഇടുക്കി ഏലപ്പാറ സ്വദേശി ലിഷമോളുടെ പിതാവ് സി.ആര്‍.രാമര്‍ ആണ് ആരോഗ്യ മന്ത്രിക്ക് അടക്കം പരാതി നല്‍കിയത്. ഞായറാഴ്‍ച രാവിലെ കടുത്ത തലവേദനയെ തുടര്‍ന്ന് ലിഷമോളെ ഏലപ്പാറയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് പീരുമേട് താലൂക്ക് ആശുപത്രിയിലും അവിടെ നിന്ന് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.

1.45ന് മെഡിക്കല്‍ കോളേജില്‍ എത്തിയെങ്കിലും ഡോക്ടര്‍മാര്‍ പരിശോധിക്കാന്‍ തയാറായില്ല. പല തവണ ആവശ്യപ്പെട്ടതോടെയാണ് 3.30ന് സ്കാനിങ് നടത്താന്‍ പോലും തയാറായത്. ഈ റിപ്പോര്‍ട്ടും യഥാസമയം പരിശോധിച്ചില്ലെന്നാണ് പരാതി. തിരക്കുളളവര്‍ക്കു മറ്റു ആശുപത്രികളിലേക്കു പോകാം എന്നു മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ പറഞ്ഞതോടെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് യുവതിയെ കൊണ്ടു പോകേണ്ടിവന്നു. ഇവിടെ എത്തിയപ്പോഴാണ് ലിഷമോള്‍ അരമണിക്കൂര്‍ മുന്‍പ് മരിച്ചു എന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചത്. ലിഷമോളുടെ മരണത്തില്‍ മെഡിക്കല്‍ കോളേജിലെ ജീവനക്കാര്‍ക്ക് വീഴ്‌ചയുണ്ടായെന്നാണ് പരാതി. കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...