സിസേറിയനിടെ തുണിയുടെ ഭാഗം ഡോക്ടര്‍മാര്‍ വയറിനുള്ളില്‍ മറന്നുവെച്ചു ; രോഗി മരിച്ചു

For full experience, Download our mobile application:
Get it on Google Play

ഉത്തര്‍പ്രദേശ് : സിസേറിയനിടെ തുണിയുടെ ഭാഗം ഡോക്ടര്‍മാര്‍ വയറിനുള്ളില്‍ മറന്നുവച്ച്‌ രോഗി മരിച്ചു. ഉത്തര്‍ പ്രദേശിലെ ലക്നൌവ്വിലാണ് സംഭവം. സിസേറിയന് ശേഷം ഗുരുതരാവസ്ഥയിലായ രോഗി ചികിത്സയിലിരിക്കെയാണ് മരിച്ചത്. കിംഗ് ജോര്‍ജ് മെഡിക്കല്‍ കോളേജിലെ ട്രോമാ സെന്‍റ്റിലായിരുന്നു യുവതിയെ പ്രവേശിപ്പിച്ചിരുന്നത്. വെന്‍റിലേറ്ററില്‍ വച്ച്‌ തിങ്കളാഴ്ചയാണ് യുവതി മരിച്ചത്. സംഭവത്തില്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ രാജേഷ് കുമാര്‍ അന്വേഷണത്തിനായി മൂന്നംഗ കമ്മിറ്റിയെ നിയോഗിച്ചിരുന്നു.

എന്നാല്‍ ഈ കമ്മിറ്റിയിലുള്ളവര്‍ രോഗിയുടെ ബന്ധുക്കളുടെ മൊഴി തേടിയിട്ടില്ലെന്നാണ് യുവതിയുടെ ഭര്‍ത്താവ് ബുധനാഴ്ച ആരോപിച്ചത്. രമാപൂര്‍ സ്വദേശിയായ മനോജിന്‍റെ ഭാര്യയും മുപ്പതുകാരിയുമായ നീലമാണ് ജനുവരി 6 ന് മകള്‍ക്ക് ജന്മം നല്‍കിയത്. സിസേറിയനിലൂടെയായിരുന്നു ഇത്. ഇതിനിടെയായിരുന്നു യുവതിയുടെ വയറിനുള്ളില്‍ തുണികഷ്ണം മറന്നുവച്ചത്.

പ്രസവത്തിന് ശേഷം യുവതിയുടെ ആരോഗ്യനിലയില്‍ സാരമായ തകരാറുകള്‍ ഉണ്ടായി. ഇതോടെ ലക്നൌവ്വിലെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ രോഗം മൂര്‍ച്ഛിച്ച്‌ യുവതി തിങ്കഴാള്ച രാത്രിയാണ് മരിച്ചത്. ഷാജഹാന്‍പൂരിലെ മെഡിക്കല്‍ കോളേജിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ വച്ചാണ് യുവതിയുടെ വയറിനുള്ളില്‍ നിന്ന് തുണികഷ്ണം കണ്ടെത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....