ചികിത്സാ പിഴവിനെ തുടര്‍ന്ന് അമ്മയും കുഞ്ഞും മരിച്ചതായി പാരതി

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : ജില്ലയിലെ തങ്കം ആശുപത്രിയില്‍ പ്രസവ ചികിത്സാ പിഴവിനെ തുടര്‍ന്ന് അമ്മയും കുഞ്ഞും മരിച്ചതായി പാരതി. ചിറ്റൂര്‍ തത്തമംഗലം സ്വദേശി ഐശ്വര്യ (25) യാണ് ഇന്ന് മരിച്ചിത്. ഐശ്വര്യയുടെ കുഞ്ഞ് ഇന്നലെ മരിച്ചിരുന്നു. ഐശ്വര്യയുടെ മരണത്തിന് പിന്നാലെ ഉത്തരവാദിയായ ഡോക്ടറെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ ആശുപത്രിക്ക് മുമ്പില്‍ ബഹളംവെക്കുകയാണ്. വലിയ ചികിത്സാ പിഴവുണ്ടായതായാണ് യുവതിയുടെ ബന്ധുക്കള്‍ പറയുന്നത്. ആശുപത്രി പരിസരത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.

അഞ്ച് ദിവസം മുമ്പാണ് ഐശ്വര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്‌കാനിംഗില്‍ കുട്ടിയുടെ കിടപ്പ് ശരിയല്ലെന്നും തൂക്കം കൂടുതലാണെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞിരുന്നു. ഇതിനാല്‍ സിസേറിയന്‍ വേണ്ടിവരുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട്‌ സിസേറിയന്‍ ആവശ്യപ്പെട്ടിട്ടും നടത്തിയില്ല. രണ്ട് ദിവസം മുമ്പ് നടന്ന പ്രസവത്തിന് പിന്നാലെ കുട്ടി മരിക്കുകയും ഐശ്വര്യ ഗുരുതരാവസ്ഥയിലാകുകയും ചെയ്തു. എന്നാല്‍ ഇന്ന് ഉച്ചക്ക് 12 മണിയോടെ ഐശ്വര്യയും മരണപ്പെടുകയായിരുന്നു.

പ്രസവ സമയത്തുണ്ടായ അമിത രക്തസ്രാവമാണ് മരണ കാരണമെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. എന്നാല്‍ ഗര്‍ഭാവസ്ഥയില്‍ തുടക്കം മുതല്‍ ഐശ്വര്യയെ നോക്കിയിരുന്ന ഡോക്ടര്‍മാരായ രണ്ട് പേരും പ്രസവ സമയത്ത് ആശുപത്രിയിലുണ്ടായില്ലെന്ന് യുവതിയുടെ ബന്ധുക്കള്‍ ആരോപിച്ചു. ഐശ്വര്യ ഗുരുതരാവസ്ഥയിലായിട്ടും ആശുപത്രി അധികൃതര്‍ തങ്ങളെ വിവരം അറിയിച്ചില്ല. വിദഗ്ദ ചികിത്സക്കായി മെഡിക്കല്‍ കോളജ് അടക്കമുള്ള സ്ഥലങ്ങളിലേക്ക് കൊണ്ടുപോകാന്‍ പറഞ്ഞില്ല. മാത്രമല്ല തങ്ങളോട് ആലോചിക്കാതെ ഐശ്വര്യയുടെ ഗര്‍ഭപാത്രം നീക്കം ചെയ്തതായും ബന്ധുക്കള്‍ പറഞ്ഞു. പോലീസ് സ്ഥലത്തെത്തി യുവതിയുടെ ബന്ധുക്കളുമായി സംസാരിച്ചു. ബന്ധുക്കളുടെ പരാതിയില്‍ കേസെടുത്തതായും പോലീസ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...