ചികിത്സാപ്പിഴവ് : കോഴഞ്ചേരി പൊയ്യാനില്‍ ആശുപത്രി രോഗിക്ക് 16,00,00 രൂപ നഷ്ട പരിഹാരം നല്‍കാന്‍ വിധി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോഴഞ്ചേരി പൊയ്യാനില്‍ ആശുപത്രി രോഗിക്ക് 16,00,00 രൂപ നഷ്ട പരിഹാരം നല്‍കാന്‍ പത്തനംതിട്ട കണ്‍സ്യൂമര്‍ കോടതി വിധിച്ചു. പൊയ്യാനില്‍ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ.പ്രമീള ആര്‍ ഫിലിപ്പിനെ ഒന്നാം എതിര്‍കക്ഷിയായും പൊയ്യാനില്‍ ആശുപത്രിയെ രണ്ടാം എതിര്‍കക്ഷിയായും ചെങ്ങന്നൂര്‍ ശ്രീരംഗം വീട്ടില്‍ ഡോക്ടര്‍ പ്രീത ആര്‍ പിള്ള 2015 ല്‍  പത്തനംതിട്ട ഉപഭോകൃത കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി വിധി .

2015ല്‍ പ്രസവസംബന്ധമായ ചികിത്സയ്ക്കുവേണ്ടി  ഡോക്ടര്‍ പ്രീത ആര്‍ പിള്ള പൊയ്യാനില്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. തുടര്‍ന്ന് ശസ്ത്രക്രിയയിലൂടെ കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. പ്രസവത്തോടനുബന്ധിച്ച് പ്രീതയുടെ ഇരുവൃക്കകള്‍ക്കും തകരാര്‍ സംഭവിച്ചു. ഡോക്ടറുടേയും ആശുപത്രി അധികൃതരുടെയും ചികിത്സാപ്പിഴവ് മൂലം ഇരുവൃക്കകളും തകരാറിലായതിനെ തുടര്‍ന്ന് എറണാകുളം അമൃത ആശുപത്രിയില്‍  വിദഗ്ധ ചികിത്സ തേടേണ്ടി വന്ന സാഹചര്യത്തിലാണ് ഡോക്ടറെയും ആശുപത്രി അധികൃതരെയും എതിര്‍കക്ഷികളാക്കി ഉപഭോകൃത തര്‍ക്ക പരിഹാര കോടതിയെ സമീപിച്ചത്.

പ്രസവ സമയത്ത് പ്രീതയ്ക്ക് നല്‍കിയ മരുന്നുകളുടെ പ്രതിപ്രവര്‍ത്തമാണ് വൃക്കകള്‍ക്ക് തകരാര്‍ സംഭിക്കാന്‍ കാരണമായതെന്നാണ്  ഹര്‍ജിക്കാരിയുടെ വാദം. ഇരുകക്ഷികളുടെയും വാദം കേട്ടശേഷമാണ് ഹര്‍ജിക്കാരിക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം പ്രസിഡന്റ് ബേബിച്ചന്‍ വെച്ചുച്ചിറ, മെമ്പര്‍മാരായ എന്‍ ഷാജിതാ ബീബി , നിഷാദ് തങ്കപ്പന്‍ എന്നിവര്‍ വിധി പ്രസ്താവിച്ചത്‌.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...