കോവിഡ് ഭേദമായ ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ചു ; ഇരട്ടക്കുട്ടികള്‍ പ്രസവത്തിനിടെ മരിച്ചു

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: കോവിഡ് ഭേദമായ ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ചു. ഇതേ തുടര്‍ന്ന് യുവതിയുടെ ഇരട്ടക്കുട്ടികള്‍ പ്രസവത്തിനിടെ മരിച്ചു. മലപ്പുറം കിഴിശേരിയിലെ എന്‍സി ഷെരീഫ്-സഹല ദമ്പതികള്‍ക്കാണ് ചികിത്സ നിഷേധിച്ചതുമൂലം ഇരട്ടക്കുട്ടികളെ നഷ്ടമായത്.

നേരത്തെ കോവിഡ് ബാധിച്ചിരുന്ന യുവതിയെ കോവിഡ് ആശുപത്രിയായതിനാല്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നില്ല. പിന്നീട് കോവിഡിന്റെ ആര്‍ടി പിസിആര്‍ ഫലം വേണമെന്ന് ആശുപത്രികളില്‍ നിന്ന് നിര്‍ബന്ധം പിടിച്ചതിനാല്‍ അഞ്ച് ആശുപത്രികള്‍ കയറിയിറങ്ങി. ഡോക്ടര്‍മാരില്ലാത്തതിനാല്‍ കോട്ടപ്പറമ്പ് സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും ചികിത്സ നല്‍കിയില്ല. ഒടുവില്‍ 14 മണിക്കൂറിന് ശേഷമാണ് യുവതി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിയത്.

എന്നാല്‍ അവിടെവെച്ചും നടന്ന പ്രസവത്തില്‍ യുവതിയ്ക്ക് തന്റെ ഇരട്ടക്കുട്ടികളുടെ ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു. അതേസമയം സംഭവത്തില്‍ വീഴ്ച്ചയുണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് മഞ്ചേരി മെഡിക്കല്‍ കോളേജ് സൂപ്രണ്ട് പറഞ്ഞു. നാളെ വിശദമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...