ഹെപ്പറ്റൈറ്റിസ് പടർന്നു പിടിച്ചതിന് മെഡിക്കൽ ഓഫീസറെ ബലിയാടാക്കുന്നു ; ഡോക്ടർമാർ പ്രതിഷേധത്തിലേക്ക്

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : പോത്തുകല്ലിൽ വൈറൽ ഹെപ്പറ്റൈറ്റിസ് പടർന്നു പിടിച്ച സംഭവത്തിൽ ഗുരുതര വീഴ്ച ആരോപിച്ച് എഫ് എച്ച് സി മെഡിക്കൽ ഓഫീസറെ സ്ഥലം മാറ്റിയതിനെതിരെ ഡോക്ടർമാർ സമരത്തിന് ഒരുങ്ങുന്നു. ആരോഗ്യ വകുപ്പിലെ ഒഴിവുകൾ നികത്തുന്നതിന് പകരം മെഡിക്കൽ ഓഫീസറെ ബലിയാടാക്കുകയാണെന്ന് ആരോപിച്ചാണ് സർക്കാർ ഡോക്ടർമാർ സമരത്തിന് ഒരുങ്ങുന്നത്. സ്ഥലംമാറ്റ നടപടി റദ്ദാക്കിയില്ലെങ്കിൽ ഓ പി ബഹിഷ്കരണം അടക്കമുള്ള സമരത്തിലേക്ക് നീങ്ങാനാണ് കെ ജി എം ഒ എ യുടെ തീരുമാനം എടുത്തിരിക്കുന്നത്.

പോത്തുകല്ല് പഞ്ചായത്തിൽ രണ്ടു മാസത്തിനിടെ 300 ലധികം ആളുകൾക്കാണ് വൈറൽ ഹെപ്പറ്റൈറ്റിസ് ബാധിച്ചത്. മൂന്ന് മരണവും റിപ്പോർട്ട് ചെയ്തു. രോഗം പടർന്ന ആദ്യ ഘട്ടത്തിൽ പ്രതിരോധ നടപടികളിൽ വീഴ്ച ഉണ്ടായെന്ന് ആരോപിച്ചാണ് പോത്തുകല്ല് കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസറെ ജില്ലയ്ക്ക് പുറത്തേയ്ക്ക് സ്ഥലം മാറ്റിയത്. ആരോഗ്യ വകുപ്പും പഞ്ചായത്ത് അധികൃതരും അനാസ്ഥ കാട്ടുകയാണെന്ന് ആരോപിച്ച് യുഡിഎഫ് ജനപ്രതിനിധികൾ സമരം തുടങ്ങിയതിന് പിന്നാലെയായിരുന്നു നടപടി. ആവശ്യത്തിന് ജീവനക്കാരെയും ഡോക്ടർമാരെയും നിയോഗിക്കാതെ അമിതഭാരം ഡോക്ടർമാരിൽ അടിച്ചേൽപ്പിക്കുകയാണെന്നാണ് കെ ജി എം ഒ ഉയർത്തുന്ന ആരോപണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജി. സുധാകരനെതിരെ രൂക്ഷവിമർശനവുമായി എച്ച്. സലാം

0
ആലപ്പുഴ: അമ്പലപ്പുഴ എം എൽ എ ജി സുധാകരനെതിരെ രൂക്ഷവിമർശനവും വെല്ലുവിളിയുമായി...

ശ്വാസംമുട്ടൽ നേരിട്ട് അത്യാസന്ന നിലയിലായ കുഞ്ഞുമായി ആശുപത്രിയിലേക്ക് പോയ ആംബുലൻസ് റോഡിലെ കുഴിയിൽവീണു ;...

0
സംഭാൽ: യു.പിയിൽ റോഡിന്റെ ദുരവസ്ഥ കാരണം ആംബുലൻസ് രണ്ടു മണിക്കൂറിലധികം വഴിയിൽ...

പ്രിയ വർഗീസിന്റെ നിയമനം : ഹർജികൾ ഇന്ന് സുപ്രീംകോടതിയിൽ

0
ഡൽഹി: സിപിഎം നേതാവ് കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ...

ഫിഫ പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കാൻ ഇൻഫാന്റിനോ ; തെരഞ്ഞെടുപ്പ് ഏപ്രിലിൽ

0
സൂറിച്ച് : കടുത്ത എതിർപ്പുയരുന്നുണ്ടെങ്കിലും വരുന്ന ഫിഫ പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും...