തിരുവനന്തപുരം : ആശുപത്രി ആക്രമണങ്ങൾ വർധിക്കുന്നതിൽ പ്രതിഷേധിച്ച് മാർച്ച് 17 ന് സംസ്ഥാനത്ത് മെഡിക്കൽ സമരം. രാവിലെ 6 മുതൽ വൈകുന്നേരം 6 വരെ ഡോക്ടർമാർ പണിമുടക്കുമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. അത്യാഹിത വിഭാഗത്തെയും ലേബർ റൂമുകളെയും സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ.സുൾഫി നൂഹു വ്യക്തമാക്കി.കോഴിക്കോട് ഡോക്ടറെ മർദ്ദിച്ച സംഭവത്തിൽ ആറ് പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യണമെന്നും ഐഎംഎ ആവശ്യപ്പെട്ടു.
ആഴ്ച്ചയിൽ ഒന്ന് എന്ന നിലക്ക് സംസ്ഥാനത്ത് ആശുപത്രി ആക്രമണങ്ങൾ വർധിക്കുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ കൊലപ്പെടുത്താനുള്ള ശ്രമമാണ് നടന്നത്. സംഭവത്തിൽ ഉൾപ്പെട്ട ആറ് പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന ആവശ്യത്തിൽ ഒരു വിട്ടുവീഴ്ച്ചയ്ക്കും തയ്യാറല്ല. അധികാരികളുടെ കണ്ണ് തുറക്കാൻ ഇനി സമരമല്ലാതെ മറ്റ് മാർഗങ്ങളില്ലെന്നും ഐഎംഎ.
ആശുപത്രികളെ സംരക്ഷിത മേഖലകളായി പ്രഖ്യാപിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു. മുഴുവൻ പ്രതികളേയും അറസ്റ്റ് ചെയ്താലൊ, ആവശ്യങ്ങളിൽ മന്ത്രിതല ഉറപ്പോ ലഭിച്ചാൽ സമരത്തിൽ നിന്ന് പിന്മാറുമോ എന്ന ചോദ്യത്തിന് മറുപടിയിങ്ങനെ.. പൊതു- സ്വകാര്യ മേഖലകളിലുള്ള ഐഎംഎ അംഗങ്ങളായ മുഴുവൻ ഡോക്ടർമാരും പണിമുടക്കിന്റെ ഭാഗമാകും.ഒപ്പം സഹോദര സംഘടനകളോടും, സർവീസ് സംഘടകളോടും പിന്തുണ തേടിയിട്ടുണ്ടെന്നും ഐഎംഎ ഭാരവാഹികൾ വ്യക്തമാക്കി.
ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.