കോന്നി : അപ്രതീക്ഷിതമായി ഉണ്ടായ അപകടത്തിന്റെ നടുക്കം വിട്ടൊഴിഞ്ഞിട്ടില്ല ഇളകൊള്ളൂർ നിവാസികൾക്ക്. ഉച്ച സമയത്ത് കടകളിലെ ആളുകളും ഓട്ടോ റിക്ഷ ഡ്രൈവർമാരും ആണ് പ്രദേശത്ത് ഉണ്ടായിരുന്നത്. ആദ്യമായാണ് ഇളകൊള്ളൂർ പള്ളിപടിയിൽ ഇത്തരത്തിൽ ഒരു അപകടം നടക്കുന്നത് എന്ന് നാട്ടുകാർ പറയുന്നു. വലിയ ശബ്ദം കേട്ടതായി മാത്രമാണ് ഓർമ്മയിൽ ഉള്ളത് എന്ന് ബസിൽ ഉണ്ടായിരുന്ന യാത്രക്കാരും പറയുന്നു. ഇടിയുടെ ആഘാദത്തിൽ തകർന്ന ബസ്സ് വെട്ടി പൊളിച്ചാണ് ആളുകളെ പുറത്ത് എത്തിച്ചത്.
റോഡിൽ ഓയിൽ വീണ ഭാഗം അഗ്നി ശമനരക്ഷാ സേന കഴുകി വൃത്തിയാക്കി. ബസും കാറും സ്ഥലത്ത് നിന്നും നീക്കം ചെയ്തു. സംസ്ഥാന പാത നിർമ്മാണവുമായി ബന്ധപെട്ട് ചില സ്വകാര്യ വ്യക്തികളെ സഹായിക്കാൻ റോഡിനു വീതി കൂട്ടാതെ റോഡ് നിർമ്മാണം പൂർത്തിയാക്കിതായും റോഡ് അലൈൻമെന്റ് ശരിയായ രീതിയിൽ അല്ല ചെയ്തിരിക്കുന്നത് എന്നും ആക്ഷേപം ഉയരുന്നു. കുമ്പഴ മുതൽ ഉള്ള ഭാഗം ടാറിങ് പൂർത്തിയാക്കി എങ്കിലും അപകടസാധ്യത ബോർഡുകളോ ക്യാമറകളോ സ്ഥാപിച്ചിട്ടില്ല.
സംസ്ഥാന പാതയിൽ ഈ ഭാഗത്ത് അപകടങ്ങൾ വർധിക്കുന്നു എന്ന് കോന്നി എസ് ഐ സാജു എബ്രഹാം കോന്നി താലൂക്ക് വികസന സമിതിയിൽ അറിയിച്ചിരുന്നു. നടപടി സ്വീകരിക്കാൻ തീരുമാനിച്ചു എങ്കിലും യാതൊന്നും ഉണ്ടായില്ല. നിയമം തെറ്റിച്ച് അമിത വേഗതയിൽ പോകുന്ന ബൈക്കുകളും കാറുകളുമാണ് ഏറെയും. ഈ തരത്തിൽ അപകടം സംഭവിച്ചിട്ടുള്ള നിരവധി പേരാണ് ഉള്ളത്. ഇവരിൽ ഇപ്പോഴും ചികിത്സയിൽ കഴിയുന്നവരും ഉണ്ട്. ബൈക്ക് അഭ്യാസത്തിന്റെ കേന്ദ്രമായി സംസ്ഥാന പാത മാറിയിട്ട് കാലങ്ങൾ കഴിഞ്ഞു. ഇതിന് തടയിടാൻ അധികൃതർക്ക് കഴിയുന്നില്ല.ഈ തരത്തിൽ അപകടം സംഭവിച്ചവരും അനവധിയാണ്.
ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.