കൊവിഡ് പ്രതിരോധത്തിനായി കേരളത്തിൽ നിന്നുള്ള രണ്ടാം മെഡിക്കൽ സംഘം യുഎഇയില്‍ ; ഇത്തവണത്തേത് 105 അംഗ സംഘം

For full experience, Download our mobile application:
Get it on Google Play

ദുബായ് : കൊവിഡ് 19 പ്രതിരോധത്തില്‍ യുഎഇയെ പിന്തുണയ്ക്കാന്‍ മലയാളി ആരോഗ്യ സംഘം യുഎഇയില്‍. ഇന്ത്യയില്‍ നിന്നുള്ള രണ്ടാമത്തെ ആരോഗ്യ സംഘമാണ് ഇന്ന് രാവിലെ യുഎഇയിലെത്തിയത്. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ്, എന്നിവരടങ്ങുന്ന 105 അംഗ സംഘമാണ് അബുദാബിയിലെത്തിയത്. കൊച്ചിയില്‍ നിന്ന് ഇത്തിഹാദ് വിമാനത്തിലാണ് ഇവരെത്തിയത്. വിപിഎസ് ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പാണ് കൊറോണ ചികിത്സയില്‍ യുഎഇയ്ക്ക് സഹായമായി ഡോക്ടര്‍മാരടങ്ങുന്ന സംഘത്തെ എത്തിച്ചത്.

ഇന്ത്യയുടെയും യുഎഇയുടെയും ദേശീയ പതാകകള്‍ കൈകളിലേന്തിയാണ് സംഘം വിമാനത്താവളത്തിന് പുറത്തേക്ക് വന്നത്. നിറഞ്ഞ കൈയ്യടികളോടെ യുഎഇ അധികൃതര്‍ സംഘത്തെ സ്വീകരിച്ചു. ഇന്ത്യയും യുഎഇയും തമ്മിലുള്ള ശക്തമായ ഉഭയകക്ഷി ബന്ധം തെളിയിക്കുന്ന സംഭവമാണിതെന്ന് ഇന്ത്യന്‍ അംബാസിഡര്‍ പവന്‍ കപൂര്‍ പ്രതികരിച്ചു. കഴിഞ്ഞ ആഴ്ച ഇന്ത്യയില്‍ നിന്ന് 88 അംഗ ആരോഗ്യ സംഘം യുഎഇയില്‍ എത്തിയിരുന്നു. രോഗ പ്രതിരോധത്തിന് ഇന്ത്യയില്‍ നിന്നുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ സേവനം വേണമെന്ന് യുഎഇ അഭ്യര്‍ത്ഥിച്ചിരുന്നു. യുഎഇയില്‍ കൊറോണ വാര്‍ഡില്‍ രോഗികളെ പരിചരിക്കാന്‍ കിട്ടിയ അവസരത്തില്‍ അഭിമാനമുണ്ടെന്ന് ആരോഗ്യ സംഘം പറഞ്ഞു. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കൊവിഡ് 19 പരിശോധന നടത്തിയ ശേഷമാണ് 105 പേരടങ്ങുന്ന സംഘത്തിന് യാത്രാനുമതി നല്‍കിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ചികിത്സ തേടിയെത്തിയ രോഗിയോട് മോശമായി പെരുമാറിയെന്ന ആരോപണം; ഡോക്ടർക്കെതിരെ സ്ഥലംമാറ്റ നടപടി

0
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ രോഗിയോട് മോശമായി പെരുമാറിയ സംഭവത്തില്‍ ഡോക്ടറെ...

കാന്തപുരത്തിന്റെ പ്രസ്താവനയിലെ വിവാദം; മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസിലെത്തി നേരിൽ കണ്ട് കാന്തപുരം വിഭാഗം നേതാക്കൾ

0
തിരുവനന്തപുരം: തിരുവനന്തപുരം: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ...

പേരാവൂരിൽ വിവാഹ ആഘോഷത്തിനിടയിൽ തർക്കം; അയൽവാസിയുടെ വെട്ടേറ്റു യുവാക്കൾക്ക് ഗുരുതര പരിക്ക്

0
പേരാവൂർ: കണ്ണൂർ പേരാവൂരിന് സമീപം പാമ്പാളിയിൽ കല്യാണ വീട്ടിലുണ്ടായ സംഘർഷത്തിൽ മൂന്ന്...

ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു

0
ആലപ്പുഴ: ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു. പള്ളാത്തുരുത്തിയിൽ നിർത്തിയിട്ടിരുന്ന മൂന്ന് ബോട്ടുകൾക്കാണ്...