റീ ചാർജ്‌ യാത്രാ കാർഡുകളുമായി കെഎസ്‌ആർടിസി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഡിജിറ്റൽ യാത്രാ കാർഡുകളുമായി കെഎസ്ആർടിസി. ഇതിലൂടെ കൊറോണക്കാലത്ത് കറൻസി ഉപയോഗം കുറയ്‌ക്കാനാണ് കെഎസ്ആര്‍ടിസിയുടെ നീക്കം. കൊവിഡ് രോഗവ്യാപന സാധ്യത കണക്കിലെടുത്ത്‌ കറൻസി ഉപയോഗം പരമാവധി കുറയ്ക്കാനാണ്‌ ഡിജിറ്റൽ കാർഡുകൾ തയ്യാറാക്കിയത്‌. റീചാർജ്‌ ചെയ്യാവുന്ന യാത്രാ കാർഡുകളാണ്‌ പുറത്തിറക്കിയത്‌. കെഎസ്‌ആർടിസി ചലോ എന്ന കമ്പനിയുമായി സഹകരിച്ചാണ്‌ പദ്ധതി നടപ്പിലാക്കുന്നത്. തിരുവനന്തപുരം–ആറ്റിങ്ങൽ, തിരുവനന്തപുരം– നെയ്യാറ്റിൻകര റൂട്ടിലാണ്‌ യാത്രാ കാർഡ്‌ ഏർപ്പെടുത്തിയത്‌.

കെഎസ്‌ആർടിസിയില്‍ നിന്നും സൗജന്യമായി വാങ്ങാവുന്ന കാർഡിൽ 100 രൂപ മുതൽ എത്ര രൂപ നൽകിയും ചാർജ്ജ് ചെയ്യാം. കാർഡിലെ പണം തീർന്നാൽ ബസിലെ കണ്ടക്‌ടർക്ക്‌ പണം നൽകിയും കാർഡ്‌ റീ ചാർജ്‌ ചെയ്യാം. ഡിപ്പോയിൽ നിന്നും റീ ചാർജ്‌ ചെയ്യാം. കാർഡ്‌ ഗതാഗത മന്ത്രി എ. കെ ശശീന്ദ്രൻ ഗതാഗത സെക്രട്ടറി കെ. ആർ ജ്യോതിലാലിന്‌ നൽകി ഉദ്‌ഘാടനം ചെയ്‌തു. പരീക്ഷണം വിജയകരമായാൽ മറ്റ്‌ സ്ഥലങ്ങളിലേക്കും കാർഡ്‌ സംവിധാനം വ്യാപിപ്പിക്കുമെന്ന്‌ ഗതാഗത മന്ത്രി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മസ്തിഷ്കമരണം സംഭവിച്ച 16-കാരന്റെ അവയവങ്ങൾ മൂന്നുപേർക്ക് പുതുജീവനേകും ; മാതൃകയായി കുടുംബം

0
കോഴിക്കോട്: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ച പ്ലസ്...

ഓണാഘോഷത്തിനിടെ അച്ചടക്കലംഘനം ; തിരുവനന്തപുരത്ത് മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷത്തിനിടെ അച്ചടക്കരഹിതമായി പെരുമാറിയതിന്...

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...