മരുന്നുമാറിനൽകി ഗർഭം അലസി, യുവതിക്ക് ദേഹാസ്വാസ്ഥ്യം ; മെഡിക്കൽ ഷോപ്പിനെതിരെ കേസ്

For full experience, Download our mobile application:
Get it on Google Play

മഞ്ചേരി: മരുന്നുമാറിനല്‍കി ഗര്‍ഭം അലസിയെന്ന പരാതിയില്‍ എടവണ്ണയിലെ മെഡിക്കല്‍ ഷോപ്പിനെതിരെ കേസെടുത്ത് ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം. യുവതിയുടെ ബന്ധു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. എടവണ്ണയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറുടെ ചികിത്സയിലുള്ള യുവതിക്ക് ഗുളിക കഴിച്ചപ്പോള്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.തുടര്‍ന്ന് യുവതിയുടെ ഗര്‍ഭം അലസി.

പരിശോധനയില്‍ യുവതി മരുന്ന് മാറിക്കഴിച്ചതായി ആശുപത്രി അധികൃതര്‍ കണ്ടെത്തി. കടയുടെ വീഴ്ചയാണോ എന്ന് കണ്ടു പിടിക്കുന്നതിനായി അതേ കുറിപ്പടിയുമായി തൊട്ടടുത്ത ദിവസം മരുന്ന് വാങ്ങിയപ്പോള്‍ വീണ്ടും ഇതേ മരുന്നുതന്നെ നല്‍കിയതായും പറയുന്നു. റജിസ്റ്റേഡ് ഫാര്‍മസിസ്റ്റിന്റെ മേല്‍നോട്ടത്തിലല്ല മരുന്ന് നല്‍കിയതെന്നു കണ്ടെത്തി.മരുന്നുകള്‍, ബില്ലുകള്‍, മറ്റ് രേഖകള്‍ എന്നിവ കസ്റ്റഡിയിലെടുത്തു മഞ്ചേരി സിജെഎം കോടതിയില്‍ ഹാജരാക്കി. ജില്ലാ ഡ്രഗ്സ് ഇന്‍സ്‌പെക്ടര്‍ ഡോ. എം.സി.നിഷിത്, ഡ്രഗ്സ് ഇന്‍സ്‌പെക്ടര്‍ ആര്‍.അരുണ്‍കുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട സ്ക്വാഡ് ആണ് പരിശോധന നടത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്രിസ്ത്യൻ വിവാഹമോചന നിയമത്തിൽ നിർണ്ണായക ഉത്തരവുമായി ഹൈക്കോടതി; നിയമപരമായ വ്യവസ്ഥകളിൽ വ്യക്തത

0
കൊച്ചി: ക്രിസ്ത്യന്‍ വിവാഹമോചന നിയമത്തില്‍ നിര്‍ണായക വിധിയുമായി ഹൈക്കോടതി. 1869ലെ വിവാഹമോചന...

​’ഛാത്രോം കി ഗൂഞ്ച്’ രാജ്യവ്യാപകമായി 800 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാൻ കോൺഗ്രസ്; വിദ്യാർത്ഥി സമരങ്ങളിൽ ശക്തമായി...

0
ന്യൂഡൽഹി: രാജ്യത്തെ പരീക്ഷാ അട്ടിമറികള്‍ക്കെതിരെ വ്യാപക പ്രതിഷേധം നടത്താൻ തീരുമാനിച്ച് കോണ്‍ഗ്രസ്...

ശ്രീനാരായണ ഗുരുധർമ്മ പ്രചാര സംഘത്തിൻ്റെ കർഷക ദിനാചരണം മാതൃകയായി

0
തിരുവനന്തപുരം: ശ്രീനാരായണ ഗുരുധർമ്മ പ്രചാരസംഘം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷക...

എംവിഡി ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

0
പത്തനംതിട്ട: എംവിഡി ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി....