Monday, July 1, 2024 8:37 am

ഏപ്രിൽ ഒന്നുമുതൽ മരുന്നുകൾക്ക് വില കൂടും , ബൈപാസ് സ്റ്റെന്റിന് കൂടുക 165 രൂപ

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : ഏപ്രിൽ മുതൽ രാജ്യത്ത് അവശ്യമരുന്നുകളുടെ വില ഉയരും. വേദന സംഹാരികൾ, ആന്‍റിബയോട്ടിക്കുകൾ, ആന്‍റി ഇൻഫെക്റ്റീവ് മരുന്നുകൾ എന്നിവയ്ക്കുൾപ്പെടെയാണ് വില ഉയരുന്നത്. 20 ശതമാനം വരെയാണ് വില ഉയരുന്നത്. മരുന്ന് നിര്‍മാണ ചെലവുകൾ 15-20 ശതമാനം വരെ ഉയര്‍ന്നതാണ് വില വര്‍ധനവിന് കാരണമായത്. ആക്ടീവ് ഫാര്‍മസ്യൂട്ടിക്കൽ കോംപോണന്‍റുകൾക്ക് വില കോവിഡ് കാലത്ത് കൂടിയിരുന്നു. പാക്കേജിങ് മെറ്റീരിയലുകളുടെ വിലയും വര്‍ധിച്ചിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് ഇപ്പോള്‍ മരുന്നു വിലയിലും ആനുപാതികമായി വര്‍ധനവ് വരുത്തുന്നത്.

വാർഷിക മൊത്ത വില സൂചികയിലെ മാറ്റത്തിനനുസരിച്ച് മരുന്ന് വില കൂട്ടാൻ മരുന്ന് നിർമ്മാതാക്കൾക്ക് സർക്കാർ അനുമതി നല്‍കിയിട്ടുണ്ട്. 2020-ൽ 0.5 ശതമാനമായിരുന്നു വില വര്‍ധന. നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അതോറിറ്റിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഡയബറ്റീസ് മരുന്നുകൾ, വേദന സംഹാരികൾ, ആന്‍റി ബയോട്ടിക്കുകൾ തുടങ്ങിയവ നിര്‍മിക്കുന്നതിനാവശ്യമായ ഉത്പന്നങ്ങൾ ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുകയാണ്. 80-90 ശതമാനവും ചൈനയിൽ നിന്നാണ് ഇറക്കുമതി. ചൈനയിൽ കോവിഡ് പ്രതിസന്ധി വ്യാപിച്ചപ്പോൾ ഇത്തരം ആക്ടീവ് കോംപോണന്‍റുകൾക്കും വില ഉയര്‍ത്തിയിരുന്നു. 2020 പകുതിയോടെ വിതരണം പുനരാരംഭിച്ചപ്പോൾ 10-20 ശതമാനം വരെ ചൈന വിലവര്‍ധന വരുത്തിയിരുന്നു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കളിയിക്കാവിള കൊലപാതകം : നാലുകോടിയുടെ ഇൻഷുറൻസ് തട്ടിയെടുക്കാനോ ? കേസിൽ വൻ വഴിത്തിരിവ്

0
തിരുവനന്തപുരം: കളിയിക്കാവിള കൊലപാതകത്തിൽ വൻ വഴിത്തിരിവ്. കൊലപാതകം ഇൻഷുറൻസ് തട്ടിപ്പിന് വേണ്ടിയാണെന്ന...

എക്സൈസ് സംഘത്തെ ആക്രമിച്ച യുവാവ് പിടിയിൽ

0
കൊല്ലം: വീട് പരിശോധനയ്ക്കെത്തിയ ചാത്തന്നൂർ എക്സൈസ് പാർട്ടിയെ ആക്രമിച്ചയാളെ എക്സൈസ് പിടികൂടി...

കോഴിക്കോട് സ്വദേശി മരിച്ചത്‌ ചവിട്ടേറ്റ് ; ആന്തരികരക്തസ്രാവമെന്ന് റിപ്പോർട്ട്

0
തിരൂർ: കെ.ജി. പടിയിൽ ബിവറേജസ് കോർപ്പറേഷൻ ഔട്ട്‌ലെറ്റിനു സമീപം കഴിഞ്ഞദിവസം കോഴിക്കോട്...

അലോപ്പതി മരുന്നുകളുടെ സംസ്‌കരണം ജനങ്ങൾക്ക് കടുത്ത ഭീഷണി ; കര്‍ശന മാനദണ്ഡമൊരുങ്ങുന്നു

0
തൃശ്ശൂര്‍: കാലാവധി കഴിഞ്ഞതും പല കാരണങ്ങളാല്‍ ഉപയോഗശൂന്യമായതുമായ അലോപ്പതി മരുന്നുകളുടെ യുക്തമല്ലാത്ത...