മലപ്പുറം: ഉക്രെയ്‌നിലെ അവസാന വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥി അര്‍മേനിയയില്‍ ബൈക്കപകടത്തില്‍ മരിച്ചു. തിരൂര്‍ ചമ്രവട്ടത്തെ പാട്ടത്തില്‍ മുഹമ്മദ് റാഫി-നസീറ ദമ്പതികളുടെ മകന്‍ മുഹമ്മദ് റിസ്‌വാന്‍ (22) ആണ് മരിച്ചത്. റിസ് വാന്‍ അര്‍മേനിയയിലേക്ക് വിസ ക്രെഡിറ്റ് ട്രാന്‍സ്ഫര്‍ സംബന്ധമായ കാര്യത്തിന് പോയതായിരുന്നു.
താമസസ്ഥലത്തു നിന്നും നോമ്പുതുറക്ക് ഉള്ള വിഭവങ്ങള്‍ വാങ്ങാന്‍ പോകുന്നതിനിടെ വൈകുന്നേരം 6.30ന് ബൈക്ക് അപകടത്തില്‍ മരണപ്പെടുകയായിരുന്നു. സഹോദരങ്ങള്‍ – റാബീസ് (എന്‍ജിനീയര്‍), സമ്മാന്‍ (പ്ലസ്ടു വിദ്യാര്‍ത്ഥി). ഖബറടക്കം പിന്നീട് ചമ്രവട്ടം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍. മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ നോര്‍ക്കയുടെ സഹായം തേടിയിട്ടുണ്ട്.