മീനച്ചിൽ ഈസ്റ്റ്‌ ബാങ്ക് തെരഞ്ഞെടുപ്പ് നടത്താൻ ഹൈക്കോടതി ഉത്തരവ്

For full experience, Download our mobile application:
Get it on Google Play

കോട്ടയം: മീനച്ചില്‍ ഈസ്റ്റ് അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ് ഒക്ടോബര്‍ എട്ടിന് മുന്‍പായി നടത്താന്‍ ഹൈക്കോടതി വിധി. സെപ്റ്റംബര്‍ 18ന് നിശ്ചയിച്ചിരുന്ന ഭരണസമിതി തെരഞ്ഞെടുപ്പ് പതിനാറാം തീയതി സഹകരണ തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാറ്റിവെക്കുകയായിരുന്നു. ഇതിനെതിരെ ബാങ്ക് ഭരണസമിതി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ഹര്‍ജിയിലാണ് ഭരണസമിതിയുടെ കാലാവധി അവസാനിക്കുന്ന ഒക്ടോബര്‍ എട്ടാം തീയതിയോ അതിന് മുന്‍പോ തെരഞ്ഞെടുപ്പ് നടത്താന്‍ സഹകരണ തെരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി ഉത്തരവിട്ടത്.

സ്ഥാപനത്തിന്റെ നല്ലതിന് ജനകീയ ഭരണസമിതി തുടരേണ്ടതാണെന്നും അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം ഒഴിവാക്കാന്‍ ഭരണസമിതിയുടെ കാലാവധി തീരുന്ന അന്നോ അതിന് മുന്‍പോ തെരഞ്ഞെടുപ്പ് നടത്തിയിരിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. തെരഞ്ഞെടുപ്പ് കാര്യങ്ങളിലെ ജോയിന്റ് രജിസ്ട്രാറുടെ അനധികൃത ഇടപെടലിനെയും ഹൈക്കോടതി വിമര്‍ശിച്ചു. ബാങ്ക് ഭരണ സമിതിക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷകരായ അഡ്വ.ജോര്‍ജ് പൂന്തോട്ടം,അഡ്വ. ജോയ് ജോര്‍ജ് അടുക്കം എന്നിവര്‍ ഹാജരായി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എതിര്‍ ദിശയില്‍ എത്തിയ സ്വകാര്യ ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ചു ; നിരവധി പേര്‍ക്ക്...

0
കോഴിക്കോട്: സ്വകാര്യ ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്....

പ്രവർത്തനമികവ് പരിഗണിക്കാതെ നേതൃത്വത്തെ തിരഞ്ഞെടുത്താൽ പ്രസ്ഥാനം തളരും ; പുതിയ എംഎസ്‌എഫ് നേതൃത്വത്തിനെതിരെ വിമർശനവുമായി...

0
മലപ്പുറം: എംഎസ്എഫ് പുതിയ സംസ്ഥാന കമ്മിറ്റിക്കെതിരെ പ്രതിഷേധ പ്രമേയം. മൊറയൂര്‍ പഞ്ചായത്ത്...

സീനിയർ വിദ്യാർത്ഥികളുടെ റാഗിങ് ചോദ്യം ചെയ്തു ; പ്ലസ് വൺ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണമെന്ന്...

0
കോഴിക്കോട്: പാലോറ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളെ പ്ലസ്...

കീർത്തനയുടെ മരണം : പ്രാഥമിക അന്വേഷണവുമായി ക്രൈംബ്രാഞ്ച് രംഗത്ത്, ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

0
കണ്ണൂർ: കണ്ണൂർ തില്ലങ്കേരിയിലെ 20കാരി കീർത്തനയുടെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം...