കടത്തിണ്ണയിൽ അന്തിയുറങ്ങിയയാളെ സുരക്ഷിത ഇടത്തിലെത്തിച്ച് പോലീസ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മുപ്പതു വർഷത്തോളമായി ഹോട്ടലുകളിൽ വെള്ളം കോരിക്കൊടുത്താണ് സതീഷ് ജീവിതമാർഗം കണ്ടെത്തിയത്. ഇനി ഈ അമ്പത്തേഴുകാരന് അതിന്റെ ആവശ്യമില്ല. പൂഞ്ഞാർ സ്വദേശിയായ കൈപാലപള്ളിൽ സതീഷ് റാന്നിയിലെത്തിയതുമുതൽ ഹോട്ടലുകളിൽ വെള്ളം കോരിക്കൊടുത്താണ് ഉപജീവനമാർഗം കണ്ടെത്തിവന്നത്. പണികഴിഞ്ഞ് ഏതെങ്കിലും കടത്തിണ്ണയിൽ അന്തിയുറങ്ങുകയായിരുന്നു പതിവ്. റാന്നിക്കാർക്ക് ചിരപരിചിതനാണ് ഇയാൾ. ഒരു മാസത്തോളമായി ചില മാനസിക പ്രശ്നങ്ങൾ കാരണം അസ്വസ്ഥനായിരുന്നു സതീഷ്. ഇയാളുടെ പ്രയാസമറിഞ്ഞ റാന്നി പോലീസ് ഇൻസ്‌പെക്ടർ എം ആർ സുരേഷ്, വിവരം അന്വേഷിക്കാൻ ജനമൈത്രി ബീറ്റ് ഓഫീസർ അശ്വധീഷിനെ ചുമതലപ്പെടുത്തി.

സതീഷ് ആരുമില്ലാത്ത അവസ്ഥയിലാണെന്നും കടത്തിണ്ണയിലാണ് ഉറക്കമെന്നും അറിയാൻ കഴിഞ്ഞു. ബന്ധുക്കൾ പൂഞ്ഞാർ എവിടെയോ ആണെന്നും മാനസികബുദ്ധിമുട്ട് അനുഭവിക്കുന്നതായും മനസ്സിലായി. തുടർന്ന് ഇയാളെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുന്നതിനുള്ള നടപടി സ്വീകരിക്കുകയായിരുന്നു. പോലീസ്, റാന്നി മാർ ക്രിസോസ്റ്റം പാലിയേറ്റീവ് കെയറുമായി ബന്ധപ്പെടുകയും സഹായം ഉറപ്പാക്കുകയും ചെയ്തു. കെയർ സെന്റർ വൈസ് പ്രസിഡന്റ്‌ ഫാദർ ബിജു എ എസ്സും നാട്ടുകാരും ചേർന്ന് റാന്നി ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ ആലപ്പുഴ എടത്വ ആനപ്രമലയിലെ ജെ എം എം ജൂബിലി മന്ദിരത്തിന്റെ അഗതികേന്ദ്രത്തിൽ സതീഷിനെ എത്തിക്കുകയും ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവർത്തനമികവ് പരിഗണിക്കാതെ നേതൃത്വത്തെ തിരഞ്ഞെടുത്താൽ പ്രസ്ഥാനം തളരും ; പുതിയ എംഎസ്‌എഫ് നേതൃത്വത്തിനെതിരെ വിമർശനവുമായി...

0
മലപ്പുറം: എംഎസ്എഫ് പുതിയ സംസ്ഥാന കമ്മിറ്റിക്കെതിരെ പ്രതിഷേധ പ്രമേയം. മൊറയൂര്‍ പഞ്ചായത്ത്...

സീനിയർ വിദ്യാർത്ഥികളുടെ റാഗിങ് ചോദ്യം ചെയ്തു ; പ്ലസ് വൺ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണമെന്ന്...

0
കോഴിക്കോട്: പാലോറ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളെ പ്ലസ്...

കീർത്തനയുടെ മരണം : പ്രാഥമിക അന്വേഷണവുമായി ക്രൈംബ്രാഞ്ച് രംഗത്ത്, ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

0
കണ്ണൂർ: കണ്ണൂർ തില്ലങ്കേരിയിലെ 20കാരി കീർത്തനയുടെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം...

ആർഎസ്എസുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവനകൾ വാങ്ങില്ല ; കൂട്ടപ്രതിജ്ഞയുമായി അമേരിക്കൻ നേതാക്കൾ

0
വാഷിങ്ങ്ടണ്‍: രാഷ്ടട്രീയ സ്വയംസേവക് സംഘവുമായി (ആര്‍എസ്എസ്) ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവന സ്വീകരിക്കില്ലെന്ന്...