പാലും പഴവുമായി വികെ പ്രകാശ് ; മീരാ ജാസ്മിനും അശ്വിന്‍ ജോസും പ്രധാന താരങ്ങള്‍

For full experience, Download our mobile application:
Get it on Google Play

ഒരിടവേളയ്ക്കുശേഷം കോമഡി ത്രില്ലറുമായി സംവിധായകന്‍ വി കെ പ്രകാശ് വീണ്ടുമെത്തുന്നു. മീര ജാസ്മിനും അശ്വിന്‍ ജോസും പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രത്തിന് പാലും പഴവും എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ മീര ജാസ്മിന്റെ ജന്മദിനത്തോടനുബന്ധിച്ച് പുറത്തുവിട്ടു. കംപ്ലീറ്റ് കോമഡി എന്റര്‍ടെയ്നറായ ചിത്രത്തില്‍ ശാന്തി കൃഷ്ണ, അശോകന്‍, മണിയന്‍പിള്ള രാജു, നിഷ സാരംഗ്, മിഥുന്‍ രമേഷ്, സുമേഷ് ചന്ദ്രന്‍, ആദില്‍ ഇബ്രാഹിം, രചന നാരായണന്‍കുട്ടി, ഷിനു ശ്യാമളന്‍, തുഷാര, ഷമീര്‍ ഖാന്‍, ഫ്രാങ്കോ ഫ്രാന്‍സിസ്, വിനീത് രാമചന്ദ്രന്‍, രഞ്ജിത്ത് മണമ്പ്രക്കാട്ട്, അതുല്‍ റാം കുമാര്‍, പ്രണവ് യേശുദാസ്, ആര്‍ ജെ സൂരജ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ക്വീന്‍ എലിസബത്താണ് മീര ജാസ്മിന്‍ അഭിനയിച്ച് ഒടുവില്‍ റിലീസായ ചിത്രം. ക്വീന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അശ്വിന്‍ ജോസ് നായകനായി എത്തുന്ന രണ്ടാമത്തെ ചിത്രമാണ് പാലും പഴവും. രണ്ട് ക്രിയേറ്റീവ് മൈന്‍ഡ്സിന്റെ ബാനറില്‍ വിനോദ് ഉണ്ണിത്താനും സമീര്‍ സേട്ടും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

ആഷിഷ് രജനി ഉണ്ണികൃഷ്ണനാണ് ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം എന്നിവ രചിച്ചിരിക്കുന്നത്. ഒരിടവേളയ്ക്കുശേഷം ഗോപി സുന്ദര്‍ മലയാളത്തില്‍ പശ്ചാത്തല സംഗീതം ഒരുക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. രാഹുല്‍ ദീപാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. കൊച്ചിയിലും പരിസര പ്രദേശങ്ങളിലുമായി ഷൂട്ടിങ് പൂര്‍ത്തിയാക്കിയ ചിത്രം നിലവില്‍ റിലീസിന് തയ്യാറെടുക്കുകയാണ്. എഡിറ്റര്‍ – പ്രവീണ്‍ പ്രഭാകര്‍, സംഗീതം – സച്ചിന്‍ ബാലു, ജോയല്‍ ജോണ്‍സ്, ജസ്റ്റിന്‍ – ഉദയ്, വരികള്‍ – സുഹൈല്‍ കോയ, നിതീഷ് നടേരി, വിവേക് മുഴക്കുന്ന്, ടിറ്റോ പി തങ്കച്ചന്‍, പശ്ചാത്തല സംഗീതം – ഗോപി സുന്ദര്‍, സൗണ്ട് ഡിസൈനര്‍ – സിനോയ് ജോസഫ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ – സാബു മോഹന്‍, മേക്കപ്പ് – ജിത്ത് പയ്യന്നൂര്‍, കോസ്റ്റ്യൂം -ആദിത്യ നാനു, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – ആശിഷ് രജനി ഉണ്ണികൃഷ്ണന്‍, അസോസിയേറ്റ് ഡയറക്ടര്‍സ് ബിബിന്‍ ബാലചന്ദ്രന്‍, അമല്‍രാജ് ആര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – നന്ദു പൊതുവാള്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – ശീതള്‍ സിംഗ്, ലൈന്‍ പ്രൊഡ്യൂസര്‍ – സുഭാഷ് ചന്ദ്രന്‍, പ്രൊജക്റ്റ് ഡിസൈനര്‍ -ബാബു മുരുഗന്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോട്ടയം മുണ്ടക്കയത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

0
മുണ്ടക്കയം: കോട്ടയം മുണ്ടക്കയം ചോറ്റിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. എറണാകുളം രജിസ്ട്രേഷനുള്ള...

അരൂർ ഫയർ സ്റ്റേഷന് കെട്ടിടം നിർമിക്കാൻ പഞ്ചായത്തിന്റെ അനുമതി ലഭിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും നടപടികൾ...

0
അരൂർ: അരൂർ ഫയർ സ്റ്റേഷന് കെട്ടിടം നിർമിക്കാൻ പഞ്ചായത്തിന്റെ അനുമതി ലഭിച്ച്...

മലപ്പുറത്ത് യുവാവിനെ പുഴയിൽ കാണാതായതായി ; ബൈക്ക് കണ്ടെത്തി

0
മലപ്പുറം: കൂട്ടിലങ്ങാടി പെരിങ്ങോട്ടുപുലം പമ്പ് ഹൗസിന് സമീപം യുവാവിനെ പുഴയിൽ...

രമ്യ ഹരിദാസിനെതിരെ പരിഹാസവുമായി വസന്ത് സിറിയക്

0
കോട്ടയം : ചിറയിന്‍കീഴിലെ തമ്മിലടിയില്‍ രമ്യ ഹരിദാസ് എംഎല്‍എയ്‌ക്കെതിരെ പരിഹാസവുമായി കെപിസിസി...