മീശക്കാരൻ വിനീത് വീണ്ടും റീൽസിലേക്ക് പോകാതെ മോഷണത്തിലേക്ക് പോയത് കൂടെ അഭിനയിച്ച പെൺകുട്ടികൾ കാരണമെന്ന് വാദം

For full experience, Download our mobile application:
Get it on Google Play

കൊല്ലം: റീൽസ് നായകൻ മീശക്കാരൻ വിനീത് ആദ്യം പീഡനക്കേസിൽ അകത്തു പോയി വന്നതോടെ, നാട്ടിൽ പരിഹാസ കഥാപാത്രമായിരുന്നു. റീൽസിൽ കൂടെ അഭിനയിച്ച പെൺകുട്ടികൾ പോലും വിനീതിനെ വിളിക്കാതെയായി. ഇത് ഇയാൾക്ക് വലിയ ഷോക്കായിരുന്നു. ഇതോടെ റീൽസിൽ ശക്തമായി തിരിച്ചു വരാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഒരു ബുള്ളറ്റ് സ്വന്തമാക്കാണമെന്ന മോഹവും വിനീതിനുണ്ടായിരുന്നു. പെൺകുട്ടികളുടെ മുന്നിൽ വീണ്ടും ഷൈൻ ചെയ്യാനുള്ള മോഹം ആയിരുന്നു വിനീതിന്.

അതും മോഷ്ടിച്ച പണത്തിലൂടെ വിനീത് നടത്തിയെടുക്കുകയായിരുന്നു. ഇതിനിടെ ജോലിക്കു പോകാതെ പരിചയമുള്ളവരിൽ നിന്ന് കടം വാങ്ങിയാണ് ഇയാൾ പിടിച്ചു നിന്നത്. കടം പെരുകിയതോടെ വീനീതിൻ്റെ സമാധാനം പോകുകയും തുടർന്ന് കടം വീട്ടാൻ കവർച്ചയ്ക്ക് ഇറങ്ങുകയുമായിരുന്നു. ഇൻസ്റ്റാഗ്രാമിലെ താരമായ വിനീതിനെതിരേ പത്തോളം മോഷണക്കേസുകൾ നിലവിലുണ്ട്. ഒരു യുവതിയെ പീഡിപ്പിച്ചതിന് തമ്പാനൂർ പോലീസ് സ്റ്റേഷനിലും കേസുണ്ട്. തെളിവെടുപ്പിന് തന്നെ വീട്ടിലേക്ക് കൊണ്ടു പോകരുതെന്ന് മീശ വിനീത് പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. തൻ്റെ അച്ഛൻ അസുഖ ബാധിതാനാണെന്നും താൻ കവർച്ചക്കാരനാണെന്ന് അറിഞ്ഞാൽ അച്ഛന് നഅത് താങ്ങാനാവില്ലെന്നും വിനീത് പോലീസിനോട് പറഞ്ഞു.

എന്നാൽ തെളിവെടുപ്പിന് വീട്ടിലേക്ക് കൊണ്ടുപോകാതിരിക്കുവാൻ അതൊരു കാരണമല്ലെന്ന് വ്യക്തമാക്കി പോലീസ് വിനീതിനെ തെളിവെടുപ്പിന് കൊണ്ടു പോകുകയായിരുന്നു. അതേസമയം, തെളിവെടുപ്പിന് വീട്ടിലെത്തിയ പോലീസുകാർക്ക് കാണാൻ കഴിഞ്ഞത് അമ്പരപ്പിക്കുന്ന കാഴ്ചകളായിരുന്നു. ഏതുനിമിഷവും നിലംപൊത്തുന്ന അവസ്ഥയിലാണ് വിനീതിൻ്റെ വീട് സ്ഥിതി ചെയ്യുന്നത്. വീട്ടിൽ അച്ഛൻ കിടപ്പിലായിരുന്നു. എന്നാൽ വിനീതിനൊപ്പം പോലീസ് എത്തിയതിൻ്റെ യാതൊരു അമ്പരപ്പും വീട്ടുകാർക്കുണ്ടായിരുന്നില്ലെന്നാണ് വിവരങ്ങൾ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...