ലിയോ മികച്ച കളക്ഷന്‍ നേടുന്നതിനൊപ്പം വാര്‍ത്തകളില്‍ നിറഞ്ഞ് മീശ രാജേന്ദ്രന്‍

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : ലിയോ മികച്ച കളക്ഷന്‍ നേടുന്നതിനൊപ്പം തമിഴ് യൂട്യൂബ് ചാനലുകളില്‍ അടക്കം വാര്‍ത്തകളില്‍ നിറയുകയാണ് മീശ രാജേന്ദ്രന്‍. കടുത്ത രജനികാന്ത് ആരാധകനായ തമിഴ് സിനിമ നടനായ മീശരാജേന്ദ്രൻ ലിയോ ഇറങ്ങുന്നതിന് മുന്‍പ് ദളപതി വിജയിയെ വിമർശിച്ച് നിരന്തരം തമിഴ് യൂട്യൂബ് ചാനലുകളില്‍ അഭിമുഖം നല്‍കിയിരുന്നു. അടുത്ത സൂപ്പർ സ്റ്റാറായി വിജയിയെ ഉയർത്തിക്കാണിച്ചുള്ള പോസ്റ്റുകളെ തുടർന്നായിരുന്നു ഇത്. വിജയ്‌യും രജനികാന്തും തമ്മിൽ ആനയും എലിയും തമ്മിലുള്ള വ്യത്യാസമുണ്ടെന്നാണ് രാജേന്ദ്രൻ ആദ്യം പറഞ്ഞത്. സൂപ്പര്‍ താര വിവാദത്തില്‍ നല്‍കിയ അഭിമുഖത്തില്‍ രൂക്ഷമായ ഭാഷയിലാണ് രാജേന്ദ്രന്‍ അന്ന് പ്രതികരിച്ചത്. ജയിലര്‍ കളക്ഷനെ ലിയോ മറികടന്നാല്‍ താന്‍ മീശ വടിക്കും എന്നാണ് രാജേന്ദ്രന്‍ പ്രഖ്യാപിച്ചത്.

ഇപ്പോള്‍ ലിയോ റിലീസായതിന് പിന്നാലെ മീശ രാജേന്ദ്രന്‍ വീണ്ടും രംഗത്ത് എത്തിയിട്ടുണ്ട്. ഒരു തമിഴ് ചാനലില്‍ അഭിമുഖത്തില്‍ അവതാരകന്‍ ഒരു ഹെയര്‍ ഡ്രിമ്മറുമായാണ് മീശ രാജേന്ദ്രനെ അഭിമുഖം ചെയ്യാന്‍ എത്തിയത്. എന്നാല്‍ തന്‍റെ മുന്‍ നിലപാടുകളില്‍ നിന്നും ചില മാറ്റങ്ങള്‍ രാജേന്ദ്രന്‍ വരുത്തിയിട്ടുണ്ട്. ലിയോ കണക്കുകള്‍ ഒരു നാല് ദിവസം കഴിഞ്ഞ് എന്നോട് പറയൂ. ഇപ്പോള്‍ വരുന്നത് എല്ലാം യഥാര്‍ത്ഥ കണക്കല്ലെന്നാണ് രാജേന്ദ്രന്‍ പറയുന്നത്. വിജയ് നേരിട്ട് ലിയോ കളക്ഷന്‍ എത്രയാണെന്ന് പറഞ്ഞാലെ വിശ്വസിക്കാന്‍ സാധിക്കൂ എന്നാണ് ഇപ്പോള്‍ ഇദ്ദേഹം പറയുന്നു. ജയിലര്‍ കളക്ഷന്‍ പോയിട്ട് രജനിയുടെ 2.0 കളക്ഷന്‍ പോലും ലിയോ താണ്ടില്ലെന്ന് വീണ്ടും മീശ രാജേന്ദ്രന്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ് സ്റ്റേഷനിൽ ഓണം ആഘോഷിച്ച സംഭവത്തിൽ ഏഴ്...

0
തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) ഉ​ദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ്...

കനത്ത മഴയെത്തുടർന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 18 വിമാനങ്ങൾ റദ്ദാക്കി

0
ഡൽഹി: ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ...

നിങ്ങള്‍ സ്വയം ഒരു കരിയർ തിരഞ്ഞെടുക്കുകയാണോ – അതോ മറ്റുള്ളവരെ പിന്തുടരുകയാണോ ?

0
ഒരു വിദ്യാർത്ഥിയുടെ കരിയർ യാത്ര കോളേജ് അഡ്മിഷനോടെ ആരംഭിക്കുന്നതല്ല. അത് സ്വയം...

ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം. ഡിവൈഎഫ്ഐ ഡൽഹി സ്റ്റേറ്റ്...