ഗോവയിൽ പ്രമോദ് സാവന്ത് മുഖ്യമന്ത്രിയായേക്കും ; മുഖ്യമന്ത്രിയെ ഉറപ്പിക്കാൻ യോഗം ആരംഭിച്ചു ; പ്രഖ്യാപനം 5 മണിക്ക്

For full experience, Download our mobile application:
Get it on Google Play

ദില്ലി : ഗോവയിൽ പ്രമോദ് സാവന്ത് തന്നെ മുഖ്യമന്ത്രിയാകുമെന്ന് ഉറപ്പിച്ച് ബിജെപി വൃത്തങ്ങൾ. ഇന്ന് വൈകീട്ട് 5 മണിയോടെ ഔദ്യോഗിക പ്രഖ്യാപനം പുറത്തുവരും. കേന്ദ്രനേതാക്കളുടെ യോഗം പനാജിയിൽ ആരംഭിച്ചു. നിയമസഭാ നേതാവ് ആരെന്നതും ഇന്ന് തീരുമാനിക്കും. പ്രഖ്യാപനത്തിന് പിന്നാലെ സർക്കാർ രൂപീകരിക്കാനുള്ള സന്നദ്ധത ഗവർണർ പി.എസ്. ശ്രീധരൻപിള്ളയെ 6 മണിയോടെ അറിയിക്കുമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ സദാനന്ദ് ഷെട് താനാവാഡേ പറഞ്ഞു.

സംസ്ഥാനത്തെ ഏറ്റവും സ്വീകര്യനെന്ന നിലയിലും പൊതുസമ്മതിയുടെ കാര്യത്തിലുമാണ് പ്രമോദ് സാവന്തിനെ പാർട്ടി വിശ്വാസത്തിലെടുത്തിരിക്കുന്നത്. ഈ മാസം 23, 25 എന്നീ ദിവസങ്ങളാണ് സത്യപ്രതിജ്ഞയ്‌ക്കായി തീരുമാനിച്ചിട്ടുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം നിരവധി മുതിർന്ന നേതാക്കൾ ഗോവയിലെത്തുമെന്നാണ് അറിയിപ്പ്.

സംസ്ഥാനത്ത് മൂന്നാമതും ഭരണത്തിലെത്തിയ ബിജെപിയ്‌ക്കായി മുൻ ആരോഗ്യമന്ത്രി വിശ്വജിത് റാണെ, ഹിമാചൽ ഹവർണർ ആയിരുന്ന രാജേന്ദ്ര അർലേക്കർ എന്നിവരുടേയും പേരുകൾ സാവന്തിനൊപ്പം പരാമർശിക്കപ്പെട്ടിരുന്നു. ഗോവ നിയമസഭാ തെരഞ്ഞെടുപ്പിൽ 40 ൽ 20 സീറ്റുകൾ നേടിയാണ് ബിജെപി മൂന്നാം തവണയും തുടർഭരണം ഉറപ്പിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...

ക്രിസ്ത്യൻ വിവാഹമോചന നിയമത്തിൽ നിർണ്ണായക ഉത്തരവുമായി ഹൈക്കോടതി; നിയമപരമായ വ്യവസ്ഥകളിൽ വ്യക്തത

0
കൊച്ചി: ക്രിസ്ത്യന്‍ വിവാഹമോചന നിയമത്തില്‍ നിര്‍ണായക വിധിയുമായി ഹൈക്കോടതി. 1869ലെ വിവാഹമോചന...